ഫാത്തിമ ബീവിക്കൊപ്പം എന്നും വിജയത്തിന്റെ ‘രസതന്ത്രം’; നിയമവഴിയിലും ‘സുപ്രീം’ വനിത


സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി. ജസ്റ്റിസ് ഫാത്തിമ ബീവിയെ ഏവരും ഓർക്കുന്നത് ഈ ഒന്നാംസ്ഥാനത്തിന്റെ പേരിലായിരുന്നു. എന്നാൽ ജീവിതത്തിൽ ഒട്ടേറെ ഒന്നാം സ്ഥാനങ്ങളുടെ ഉടമയായിരുന്നു ഫാത്തിമ ബീവി എന്നതു പലർക്കും അറിയില്ല. ഈ ഒന്നാം സ്ഥാനങ്ങൾ തനിയെ കൈവന്നതാണെന്ന് കരുതരുത്. ഫാത്തിമ ബീവിയുടെ സ്ഥിരോത്സാഹവും നിശ്ചയദാർഢ്യവുംകൊണ്ട് നേടിയതാണ് അവയെല്ലാം. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ നീതിന്യായ രംഗത്തെ യാത്ര തിളക്കമേറിയതാണ്.


Source link
Exit mobile version