LATEST NEWS

പ്രത്യേക സംസ്ഥാന പദവി അനുവദിക്കണം: പ്രമേയം പാസാക്കി ബിഹാറിലെ നിതീഷ് മന്ത്രിസഭ

പട്ന ∙ ബിഹാറിനു പ്രത്യേക സംസ്ഥാന പദവി അനുവദിക്കണമെന്നു കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു നിതീഷ് കുമാർ മന്ത്രിസഭ പ്രമേയം പാസാക്കി. ബിഹാർ സർക്കാർ നടത്തിയ ജാതി സർവേയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംസ്ഥാന പദവിയെന്ന ആവശ്യം വീണ്ടുമുന്നയിക്കുന്നതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. ബിഹാറിലെ അതിദാരിദ്ര്യ നിർമാർജനത്തിനായി 5 വർഷത്തേക്ക് 2.5 ലക്ഷം കോടി രൂപ ചെലവു വരുമെന്നാണ് കണക്കാക്കുന്നത്.
പ്രത്യേക സംസ്ഥാന പദവി ലഭിച്ചാൽ കുറഞ്ഞ കാലയളവിൽ ലക്ഷ്യം നേടാൻ കഴിയുമെന്നു നിതീഷ് പറഞ്ഞു. ബിഹാറിൽ 94 ലക്ഷം കുടുംബങ്ങൾ അതിദാരിദ്ര്യത്തിലാണെന്നു സർവേയിൽ കണ്ടെത്തിയിരുന്നു. കുടിലുകളിൽ താമസിക്കുന്ന 39 ലക്ഷം കുടുംബങ്ങൾക്കു വാസയോഗ്യമായ വീടുകൾ നൽകേണ്ടതുണ്ട്. ഇതിനായി ഓരോ കുടുംബങ്ങൾക്കും 1.2 ലക്ഷം രൂപ വീതം അനുവദിക്കും. ഭൂരഹിതരായ കുടുംബങ്ങൾക്കു ഭൂമി വാങ്ങാനായുള്ള സർക്കാർ സഹായം 60,000 രൂപയിൽനിന്ന് ഒരു ലക്ഷമായി ഉയർത്തും. ഏകദേശം 64,000 കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും നിതീഷ് വ്യക്തമാക്കി.

English Summary:
The Nitish Kumar cabinet passed a resolution asking the central government to grant special status to Bihar.


Source link

Related Articles

Back to top button