റോം: അർജന്റൈൻ സൂപ്പർ താരം ലയണൽ മെസിയെ സ്വന്തമാക്കാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇറ്റാലിയൻ ക്ലബ്ബായ എസി മിലാന്റെ സ്പോർട്ടിംഗ് ഡയറക്ടർ പൗലോ മാൾദീനി. സാന്പത്തിക പ്രതിസന്ധിയിൽപ്പെട്ട സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുമായുള്ള കരാർ അവസാനിക്കുന്ന 2021ലാണു മെസിക്കായി മിലാൻ വല വിരിച്ചത്.
എന്നാൽ, പത്തു ദിവസംകൊണ്ടുതന്നെ മെസിയെ ഇറ്റലിയിലെത്തിക്കാൻ കഴിയില്ലെന്നു തനിക്കു ബോധ്യപ്പെട്ടതായി മാൾദീനി പറഞ്ഞു. ഇതിനു പിന്നാലെ മെസി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്കു ചേക്കേറി. നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലാണ് മെസി കളിക്കുന്നത്.
Source link