നെതർലൻഡ്സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ തീ​​​വ്ര വ​​​ല​​​തു​​​പ​​​ക്ഷ പാ​ർ​ട്ടി​ക്കു മു​ന്നേ​റ്റം


ദ ​​​​ഹേ​​​​ഗ്: നെ​​​​ത​​​​ർ​​​​ല​​​​ൻ​​​​ഡ്സ് പൊ​​​​തു തെ​​​​ര​​​​ഞ്ഞെു​​​​പ്പി​​​​ൽ ഇ​​​സ്‌​​​ലാം വി​​​​രു​​​​ദ്ധ, തീ​​​വ്ര വ​​​ല​​​തു​​​പ​​​ക്ഷ ഫ്രീ​​​​ഡം പാ​​​​ർ​​​​ട്ടി(​​​​പി​​​​വി​​​​വി)​​​​ക്കു മു​​​​ന്നേ​​​​റ്റം. ഗീ​​​​ർ​​​​ട് വി​​​​ൽ​​​​ഡേ​​​​ഴ്സ് ന​​​​യി​​​​ക്കു​​​​ന്ന പാ​​​​ർ​​​​ട്ടി 150 അം​​​​ഗ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റിൽ 37 സീ​​​​റ്റ് നേ​​​​ടി. ഇ​​​​ട​​​​തു സ​​​​ഖ്യ​​​​ത്തെ​​​​യാ​​​​ണു പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. ഇ​​​ടതു സ​​​ഖ്യ​​​ത്തി​​​ന് 25 സീ​​​റ്റാ​​​ണു കി​​​ട്ടി​​​യ​​​ത്. പി​​​​വി​​​​വി അ​​​​വ​​​​ഗ​​​​ണി​​​​ക്കാ​​​​നാ​​​​ത്ത ശ​​​​ക്തി​​​​യാ​​​​ണെ​​​​ന്നും ത​​​​ങ്ങ​​​​ൾ അ​​​​ധി​​​​കാ​​​​രം പി​​​​ടി​​​​ക്കു​​​​മെ​​​​ന്നും വി​​​​ൽ​​​​ഡേ​​​​ഴ്സ് പ​​​​റ​​​​ഞ്ഞു. ക​​​ഴി​​​ഞ്ഞ ത​​​വ​​​ണ 17 സീ​​​റ്റാ​​​ണു പാ​​​ർ​​​ട്ടി​​​ക്കു ല​​​ഭി​​​ച്ച​​​ത്. 25 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ പി​​​​വി​​​​വി നേ​​​​ടു​​​​ന്ന ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ വി​​​​ജ​​​​യ​​​​മാ​​​​ണി​​​​ത്. പി​​​​വി​​​​വി​​​​യു​​​​ടെ വി​​​​ജ​​​​യം യൂ​​​​റോ​​​​പ്പി​​​​ലാ​​​​കെ ആ​​​ശ​​​ങ്ക​​​യും അ​​​​ദ്ഭു​​​​ത​​​​വു​​​മാ​​​​യി. ത​​​​ന്‍റെ പാ​​​​ർ​​​​ട്ടി​​​​ക്കൊ​​​​പ്പം ചേ​​​​രാ​​​​ൻ മ​​​​റ്റു പാ​​​​ർ​​​​ട്ടി​​​​ക​​​​ളോ​​​​ട് വി​​​​ൽ​​​​ഡേ​​​​ഴ്സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. പാ​​​​ർ​​​​ല​​​​മെ​​​ന്‍റി​​​ൽ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നു​​​വേ​​​ണ്ട 76 സീ​​​​റ്റ് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യം. ന്യൂ ​​​സോ​​​ഷ്യ​​​ൽ കോ​​​ൺ​​​ട്രാ​​​ക്ട് പാ​​​ർ​​​ട്ടി​​​ക്ക് 20 സീ​​​റ്റു​​​ണ്ട്. സ​​​ർ​​​ക്കാ​​​ർ രൂ​​​പീ​​​ക​​​ര​​​ണ ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​ണെ​​​ന്ന് പാ​​​ർ​​​ട്ടി അ​​​ധ്യ​​​ക്ഷ​​​ൻ പീ​​​റ്റ​​​ർ ഒ​​​മ്ട്സി​​​ഗ്റ്റ് പ​​​റ​​​ഞ്ഞു.

തീ​​​വ്ര ഇ​​സ്‌​​ലാം​​​വി​​​രു​​​ദ്ധ, കു​​​ടി​​​യേ​​​റ്റ​​​വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ടു​​​ള്ള വി​​​ൽ​​​ഡേ​​​ഴ്സ് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നെ​​​യും എ​​​തി​​​ർ​​​ക്കു​​​ന്നു. ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ ഡ​​​ച്ച് പ​​​തി​​​പ്പെ​​​ന്നാ​​​ണു വി​​​ൽ​​​ഡേ​​​ഴ്സി​​​നെ വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഡ​​​ച്ച് വീ​​​ണ്ടും ന​​​ന്പ​​​ർ വ​​​ൺ ആ​​​കു​​​മെ​​​ന്ന് വി​​​ൽ​​​ഡേ​​​ഴ്സ് പ​​​റ​​​ഞ്ഞു


Source link

Exit mobile version