SPORTS

കേരളത്തിന് ജയം


ആ​​​ലു​​​ർ (ക​​​ർ​​​ണാ​​​ട​​​ക):​​​ വി​​​ജ​​​യ് ഹ​​​സാ​​​രെ ട്രോ​​​ഫി ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റ് കേ​​​ര​​​ളം ജ​​​യ​​​ത്തോ​​​ടെ തു​​​ട​​​ങ്ങി. ഗ്രൂ​​​പ്പ് എ​​​യി​​​ലെ ആ​​​ദ്യ​​​മ​​​ത്സ​​​ര​​​ത്തി​​​ൽ കേ​​​ര​​​ളം മൂ​​​ന്നു വി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്ക് സൗ​​​രാ​​​ഷ്ട്ര​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. സ്കോ​​​ർ സൗ​​​രാ​​​ഷ്ട്ര 49.1 ഓ​​​വ​​​റി​​​ൽ 185 ഓ​​​ൾ​​​ഒൗ​​​ട്ട്. കേ​​​ര​​​ളം 47.4 ഓ​​​വ​​​റി​​​ൽ ഏ​​​ഴു വി​​​ക്ക​​​റ്റി​​​ന് 188. ടോ​​​സ് നേ​​​ടി​​​യ കേ​​​ര​​​ളം ബൗ​​​ളിം​​​ഗ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 98 റ​​​ണ്‍സ് നേ​​​ടി​​​യ വി​​​ശ്വ​​​രാ​​​ജ് ജ​​​ഡേ​​​ജ​​​യാ​​​ണ് സൗ​​​രാ​​​ഷ്ട്ര​​​യു​​​ടെ ടോ​​​പ് സ്കോ​​​ർ​​​റ​​​ർ. അ​​​ഖി​​​ൻ സ​​​ത്താ​​​ർ നാ​​​ലും ബേ​​​സി​​​ൽ ത​​​ന്പി, ശ്രേ​​​യ​​​സ് ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​ർ ര​​​ണ്ടും വി​​​ക്ക​​​റ്റു​​​ക​​​ൾ വീ​​​ഴ്ത്തി.

മ​​​റു​​​പ​​​ടി ബാ​​​റ്റിം​​​ഗി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് 61 റ​​​ണ്‍സി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ നാ​​​ലു വി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ഷ്ട​​​മാ​​​യി. ക്യാ​​​പ്റ്റ​​​ൻ സ​​​ഞ്ജു സാം​​​സ​​​ണ് (30) തി​​​ള​​​ങ്ങാ​​​നാ​​​യി​​​ല്ല. 60 റ​​​ണ്‍സ് നേ​​​ടി​​​യ അ​​​ബ്ദു​​​ൾ ബാ​​​സി​​​തി​​​ന്‍റെ​​​യും അ​​​ഖി​​​ൽ സ്ക​​​റി​​​യ​​​യു​​​ടെ​​​യും (28) 88 റ​​​ണ്‍സ് കൂ​​​ട്ടു​​​കെ​​​ട്ടാ​​​ണ് കേ​​​ര​​​ള​​​ത്തെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


Source link

Related Articles

Check Also
Close
Back to top button