SPORTS

ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സ് നാളെ ഹൈദരാബാദിനെതിരേ


കൊ​​​ച്ചി: ഇ​​​ന്ത്യ​​​ൻ സൂ​​​പ്പ​​​ർ ലീ​​​ഗ് ഫു​​​ട്ബോ​​​ളി​​​ൽ കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് എ​​​ഫ് സി​​​യു​​​ടെ സീ​​​സ​​​ണി​​​ലെ ഏ​​​ഴാം പോ​​​രാ​​​ട്ടം നാ​​​ളെ. ഹോം ​​​ഗ്രൗ​​​ണ്ടാ​​​യ കൊ​​​ച്ചി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ഹൈ​​​ദ​​​രാ​​​ബാ​​​ദ് എ​​​ഫ്സി​​​ക്കെ​​​തി​​​രേയാ​​​ണു മ​​​ത്സ​​​രം. ഈ ​​​സീ​​​സ​​​ണി​​​ൽ ബ്ലാ​​​സ്റ്റേ​​​ഴ്സി​​​ന്‍റെ അ​​​ഞ്ചാം ഹോം ​​​മ​​​ത്സ​​​ര​​​മാ​​​ണ് നാ​​​ളെ രാ​​​ത്രി എ​​​ട്ടി​​​ന് അ​​​ര​​​ങ്ങേ​​​റു​​​ക. ആ​​​റു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ 13 പോ​​​യി​​​ന്‍റു​​​മാ​​​യി ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​ണു മ​​​ഞ്ഞ​​​പ്പ​​​ട. പ​​​രി​​​ക്കേ​​​റ്റു പു​​​റ​​​ത്താ​​​യ​​​തും സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലു​​​ള്ള​​​തു​​​മാ​​​യ മൂ​​​ന്നു ക​​​ളി​​​ക്കാ​​​ർ മ​​​ഞ്ഞ​​​പ്പ​​​ട​​​യു​​​ടെ പ്ലെ​​​യിം​​​ഗ് ഇ​​​ല​​​വ​​​നി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ത്തു​​​ന്ന മ​​​ത്സ​​​ര​​​മാ​​ണു ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​നെ​​​തി​​​രേ​​യു​​ള്ള​​​ത്. മും​​​ബൈ സി​​​റ്റി​​​ക്കെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ൽ ചു​​​വ​​​പ്പു​​​കാ​​​ർ​​​ഡ് ക​​​ണ്ടു പു​​​റ​​​ത്താ​​​യ മി​​​ലോ​​​സ് ഡ്രി​​​ൻ​​​സി​​​ച്ച്, മൂ​​​ന്നുമ​​​ത്സ​​​ര​​​ വി​​​ല​​​ക്കി​​​നു​​​ശേ​​​ഷം പ്ര​​​ബീ​​​ർ ദാ​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് ടീ​​​മി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ത്തു​​​ന്ന​​​ത്.

പ​​​രി​​​ക്കി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു സീ​​​സ​​​ണി​​​ൽ ഇ​​​തു​​​വ​​​രെ ഇ​​​റ​​​ങ്ങാ​​​തി​​​രു​​​ന്ന ക്രൊ​​​യേ​​​ഷ്യ​​​ൻ സെ​​​ന്‍റ​​​ർ ഡി​​​ഫ​​​ൻ​​​ഡ​​​ർ മാ​​​ർ​​​ക്കൊ ലെ​​​സ്കോ​​​വി​​​ച്ചും ടീ​​​മി​​​ലേ​​​ക്കു തി​​​രി​​​ച്ചെ​​​ത്താ​​​നു​​​ള്ള ത​​​യാ​​​റെ​​​ടു​​​പ്പി​​​ലാ​​​ണ്. പ്ര​​​തി​​​രോ​​​ധ​​​ത്തി​​​ൽ മൂ​​​ന്നു ക​​​ളി​​​ക്കാ​​​ർ മ​​​ട​​​ങ്ങിവ​​​രു​​​ന്പോ​​​ൾ മു​​​ന്നേ​​​റ്റ​​​ത്തി​​​ൽ ഗ്രീ​​​ക്ക് താരം ദി​​​മി​​​ത്രി​​​യോ​​​സ് ഡ​​​യ​​​മ​​​ന്‍റ​​​കോ​​​സ് സ​​​സ്പെ​​​ൻ​​​ഷ​​​നി​​​ലാ​​​ണ്. ഡൈ​​​സു​​​കെ സ​​​കാ​​​യ്, അ​​​ഡ്രി​​​യാ​​​ൻ ലൂ​​​ണ എ​​​ന്നി​​​വ​​​ർ സ്റ്റാ​​​ർ​​​ട്ടിം​​​ഗ് ഇ​​​ല​​​വ​​​നി​​​ലു​​​ണ്ടാ​​​കും. അ​​​തേ​​​സ​​​മ​​​യം, ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ന് ഈ ​​​സീ​​​സ​​​ണി​​​ൽ ഇ​​​തു​​​വ​​​രെ ഒ​​​രു ജ​​​യം പോ​​​ലും നേ​​​ടാ​​​ൻ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല.


Source link

Related Articles

Back to top button