തിരുവനന്തപുരത്ത് വെള്ളക്കെട്ട്, പത്തനംതിട്ടയിൽ കനത്ത മഴ, 2 അണക്കെട്ടുകൾ തുറന്നു; 5 ജില്ലകളിൽ യെലോ അലർട്ട്

തിരുവനന്തപുരം∙ സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കിഴക്കൻ പ്രദേശങ്ങളിലും മലയോര മേഖലകളിലും ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്നാടിനു സമീപം ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതാണ് മഴയ്ക്ക് കാരണം.
ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിൽ തൃശൂർ നഗരത്തിലെ ഇക്കണ്ട വാരിയർ റോഡിലുണ്ടായ വെള്ളക്കെട്ട്. ചിത്രം: മനോരമ
തിരുവനന്തപുരത്ത് വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഗൗരീശപട്ടം, തേക്കുമൂട് കോളനി, മുറിഞ്ഞപാലം എന്നീ പ്രദേശങ്ങളിൽ വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ആമയിഴഞ്ചാൻ തോടും പാർവതിപുത്തനാറും കരകവിഞ്ഞു. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി.
കനത്ത മഴയിൽ ഇന്നലെ രാത്രി പട്ടം –മെഡിക്കൽ കോളജ് റോഡിലെ വെള്ളക്കെട്ട്. ചിത്രം : മനോരമ
പത്തനംതിട്ട ജില്ലയിൽ ഇന്നലെ രാത്രിയിലും ശക്തമായ മഴ പെയ്തു. കക്കാട്ടാർ, പമ്പ നദികളുടെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ നദികളിൽ ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പു നൽകി. മലയോര മേഖലയിലേക്കുള്ള രാത്രി യാത്രക്ക് നാളെ വരെ ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി. ശബരിമല തീർഥാടകർക്കും ജാഗ്രതാ നിർദേശമുണ്ട്.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി കല്ലാർ അണക്കെട്ട് തുറന്നു. ഇടുക്കി പൊൻമുടി അണക്കെട്ടിന്റെ 3 ഷട്ടറുകൾ ഉയർത്തി. മുതിരപ്പുഴയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
English Summary:
Rain in Kerala updates
Source link