കൊച്ചി: ഇലക്ട്രിക് സ്കൂട്ടറുകളുടെ മോട്ടോര്‍ശേഷി വർധിപ്പിച്ചു തട്ടിപ്പ് നടത്തിയ സംഭവങ്ങള്‍ക്കു പിന്നാലെ പ്രമുഖ കമ്പനികളുടെ വ്യാജ വെബ്സൈറ്റ് നിര്‍മിച്ചും തട്ടിപ്പ്. വാഹനങ്ങളുടെ വിലക്കുറവ് കണ്ടു പണമടച്ച് ബുക്ക് ചെയ്താല്‍ വണ്ടി വീട്ടിലെത്തില്ലെന്നു മാത്രമല്ല, അടച്ച പണവും നഷ്ടപ്പെടും. കൊച്ചി സൈബര്‍ ഡോം നടത്തിയ പരിശോധനയിലാണ് ഇത്തരത്തിലുള്ള തട്ടിപ്പ് നടക്കുന്നതായി കണ്ടെത്തിയത്. സംഭവത്തില്‍ എറണാകുളം റൂറല്‍ സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പ് സംബന്ധിച്ചു സമഗ്രാന്വേഷണത്തിന് ഒരുങ്ങുകയാണ് പോലീസ്. സിംപിള്‍ എനര്‍ജി ഇലക്ട്രിക് സ്കൂട്ടര്‍ എന്ന കമ്പനിയുടെ വെബ്സൈറ്റില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയുള്ള തട്ടിപ്പാണ് ആദ്യം സൈബര്‍ ഡോം കണ്ടെത്തിയത്. ഇതേ കമ്പനിയുടെ മൂന്ന് വ്യാജ വെബ്സൈറ്റുകളാണ് നിര്‍മിച്ചിരുന്നത്. ഇതോടെയാണ് ഇത്തരം ഇലക്ട്രിക് സ്കൂട്ടറുകളുടെ വെബ്സൈറ്റുകൾ കേന്ദ്രീകരിച്ച് സൈബര്‍ ഡോം അന്വേഷണം നടത്തിയത്.
ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ് മുന്‍നിര ഇലക്ട്രിക് സ്കൂട്ടറുകളുടെ വില. ഇതു വാങ്ങാന്‍ ശേഷിയില്ലാത്ത പലരും രണ്ടാംതരം ബ്രാന്‍ഡുകളെയാണ് ആശ്രയിക്കുന്നത്. ഇത്തരക്കാരെ വലയില്‍ വീഴ്ത്തി പണം തട്ടുകയാണ് വ്യാജന്മാരുടെ ലക്ഷ്യം. വിലക്കുറവില്‍ ഇലക്ട്രിക് സ്കൂട്ടറുകള് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടു സമൂഹ മാധ്യമങ്ങളിലടക്കം പരസ്യവും ഇവര്‍ നല്കുന്നു. ഷോറും വിലയേക്കാള്‍ കുറവുമാണ് വെബ്സൈറ്റിലും. വാഹനം ബുക്ക് ചെയ്യാനെത്തുന്നവരില്നിന്ന് 10,000 രൂപ ആവശ്യപ്പെടും. ഈ പണം നഷ്ടപ്പെടുമെന്നല്ലാതെ വാഹനം ലഭിക്കില്ല. ലോണ്‍ ആപ്പ് പോലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘം തന്നെയാണ് ഇതിനു പിന്നിലുമെന്നാണ് പോലീസിന്റെ നിഗമനം.

Source link