പാക്കിസ്ഥാനിൽ വീണ്ടും ദുരഭിമാനക്കൊല


ലാ​​​​​ഹോ​​​​​ർ: പ്ര​​​​​ണ​​​​​യ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ പാ​​​​​ക്കി​​​​​സ്ഥാ​​​​​നി​​​​​ൽ വീ​​​​​ണ്ടും ദു​​​​​ര​​​​​ഭി​​​​​മാ​​​​​ന​​​​​ക്കൊ​​​​​ല. പാ​​​​​ക് പ​​​​​ഞ്ചാ​​​​​ബി​​​​​ലെ മു​​​​​സാ​​​​​ഫ​​​​​ർ​​​​​ന​​​​​ഗ​​​​​റി​​​​​ൽ അ​​​​​ലി​​​​​പു​​​​​ർ ഗ്രാ​​​​​മ​​​​​ത്തി​​​​​ലാ​​​​​ണു സ​​​​​ഹോ​​​​​ദ​​​​​രി​​​​​യെ​​​​​യും കാ​​​​​മു​​​​​ക​​​​​നെ​​​​​യും യു​​​​​വാ​​​​​വ് കോ​​​​​ടാ​​​​​ലി കൊ​​​​​ണ്ടു​​​​​വെ​​​​​ട്ടി​​​​​ക്കൊ​​​​​ന്ന​​​​​ത്. പ്ര​​​​​തി​​​​​യാ​​​​​യ മു​​​​​ൽ​​​​​സിം ഹു​​​​​സൈ​​​​​ൻ ഇ​​​രു​​​പ​​​തു​​​കാ​​​​​രി​​​​​യാ​​​​​യ സ​​​​​ഹോ​​​​​ദ​​​​​രി സൈ​​​​​തു​​​​​ൻ ബി​​​​​ബി​​​​​യെ​​​​​യും കാ​​​​​മു​​​​​ക​​​​​ൻ ഫ​​​​​യാ​​​​​സ് ഹു​​​​​സൈ​​​​​നെ​​​​​യും കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു​​​​​വെ​​​​​ന്ന് പോ​​​​​ലീ​​​​​സ് പ​​​​​റ​​​​​ഞ്ഞു.

പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ മ​​​​​നു​​​​​ഷ്യാ​​​​​വ​​​​​കാ​​​​​ശ ക​​​​​മ്മീ​​​ഷ​​​​​ന്‍റെ ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ പ്ര​​​​​കാ​​​​​രം പ്ര​​​​​തി​​​​​വ​​​​​ർ​​​​​ഷം ആ​​​​​യി​​​​​ര​​​​​ത്തോ​​​​​ളം സ്ത്രീ​​​​​ക​​​​​ളാ​​​​​ണ് പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ മാ​​​​​നം​​​​​കാ​​​​​ക്ക​​​​​ൽ കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ത്തി​​നി​​ര​​യാ​​കു​​ന്ന​​ത്.


Source link

Exit mobile version