LATEST NEWS

നടന്‍ അജിത്തിന്‍റെ പേരിലും വ്യാജ കാര്‍ഡ്; കണ്ടെത്തിയത് അഭി വിക്രത്തിന്‍റെ ഫോണില്‍


‌തിരുവനന്തപുരം∙ തമിഴ് നടന്‍ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കിയതായി പൊലീസ്. പ്രതി അഭി വിക്രത്തിന്റെ ഫോണിലാണ് തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയത്. അതേസമയം, ദിവസം ആയിരം രൂപവീതം പ്രതിഫലം നല്‍കിയാണ് വ്യാജ കാര്‍ഡുകള്‍ പ്രതികള്‍ തയാറാക്കിച്ചതെന്നും പൊലീസ് കണ്ടെത്തി. 

അറസ്റ്റിലായ അടൂര്‍ സ്വദേശിയും മുന്‍ പ്രസ് ജീവനക്കാരനുമായ വികാസ് കൃഷ്ണനാണ് കാര്‍ഡുകള്‍ തയാറാക്കിയത്. കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട മേല്‍വിലാസങ്ങളും ഫോട്ടോകളും നല്‍കിയത് മറ്റ് പ്രതികളാണെന്നും മൊഴിയില്‍ പറയുന്നു. 20 ദിവസത്തോളം എടുത്താണ് കാര്‍ഡുകള്‍ തയാറാക്കിയത്. 

ഇന്ന് കേസ് കോടതി പരിഗണിക്കുമ്പോള്‍ ഇതിന്‍റെ തെളിവുകള്‍ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഇന്നലെ പ്രതികളെ ഹാജരാക്കിയപ്പോൾ നാലുപേർക്കും കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. തുറന്ന കോടതിയിൽ കേസ് കേൾക്കുന്നതിനുവേണ്ടിയാണ് ജാമ്യം നൽകിയത്. തട്ടിപ്പില്‍ കൂടുതല്‍ നേതാക്കള്‍ക്കു പങ്കുണ്ടെയെന്നതു സംബന്ധിച്ച് അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button