സെൻസെക്സും നിഫ്റ്റിയും മുന്നോട്ട്
നിഫ്റ്റി സൂചിക ദീപാവലിക്ക് മുന്നേ പ്രതിരോധ മേഖല മറികടന്ന് ഒരു പോയിന്റ് മികവ് കാഴ്ച്ചവേളയിൽ തന്നെ വ്യക്തമാക്കിയതാണ് വിപണിയുടെ അടിയൊഴുക്കിൽ ശക്തമായ മാറ്റം അനുഭപ്പെടുന്ന വിവരം. മുൻവാരം 19,462 ലെ പ്രതിരോധം തകർത്ത് സൂചിക 19,463 പോയിന്റിന് രേഖപ്പെടുത്തിയപ്പോൾ തന്നെ സൂചിപ്പിച്ചതാണാകാര്യം. ഞായറാഴ്ച്ച നടന്ന ദീപാവലി മൂഹൂർത്ത വ്യാപാരത്തിൽ 100 പോയിന്റ് ഉയർന്നതും അതിന് ശേഷം 206 പോയിന്റു കയറിയതും വിലയിരുത്തിയാൽ നിഫ്റ്റി 20,554 വരെ മുന്നേറാനുള്ള ഉൗർജം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്. വാരാന്ത്യം 19,731ൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് മുകളിൽ സൂചിപ്പിച്ച തലത്തിലേയ്ക്ക് പുതുവർഷത്തിൽ തന്നെ പ്രവേശിക്കാനാവും. എന്നാൽ അതിന് മുന്നേ കടന്പകൾ പലത് മറികടക്കാനുണ്ട്. ഈ വാരം 19,921ലും 20,112ലും തടസം നേരിടാം. ഉയർന്ന തലത്തിൽ പുതിയ ഷോട്ട് പൊസിഷനുകൾക്ക് ഫണ്ടുകൾ നീക്കം നടത്താനുള്ള സാധ്യതകൾ ഉൗഹക്കച്ചവടക്കാരെ ലാഭമെടുപ്പിനും പ്രേരിപ്പിക്കാം. തിരുത്തലിന് മുതിർന്നാൽ 19,479ലും 19,228ലും താങ്ങ് പ്രതീക്ഷിക്കാം. മറ്റ് സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ ഇൻഡിക്കേറ്ററുകൾ പലതും ഓവർ ബ്രോട്ടായത് തിരുത്തലിന് സാഹചര്യം ഒരുക്കും. അതേസമയം എംഎസിഡി ബുള്ളിഷായി. സൂപ്പർ ട്രൻറ്റും പാരാബോളിക്കും ബുള്ളിഷ് സിഗ്്നൽ നൽകുന്നതും നിക്ഷേപകർക്ക് ആത്മവിശ്വാസം പകരും. നവംബർ നിഫ്റ്റി ഫ്യൂച്ചേഴ്സ് 1.7 ശതമാനം ഉയർന്ന് 19,807ലാണ്. റെഡിയെ അപേക്ഷിച്ച് 76 പോയിന്റ് മുകളിൽ. ഇതിനിടയിൽ ഫ്യൂച്ചർ ഓപ്പണ്ന്ററസ് നവംബർ പത്തിലെ 123.9 ലക്ഷം കരാറുകളിൽനിന്ന് വാരാന്ത്യം 125.4 ലക്ഷമായി. സാങ്കേതികമായി ഫ്യൂച്ചേഴ്സ് ചാർട്ട് ബുള്ളിഷായത് സൂചികയെ 20,000ലേയ്ക്ക് ഉയർത്താമെങ്കിലും തത്ക്കാലം അതിന് മുകളിൽ ഇടംകണ്ടത്താൻ സാധ്യത കുറവ്. സൂചികയ്ക്ക് 19,750 19,650 സപ്പോർട്ടുണ്ട്.
മൂന്നാം വാരത്തിലേയ്ക്ക് പ്രവേശിച്ച ബുൾ റാലിയിൽ സെൻസെക്സ് ഇതിനകം 1990 പോയിന്റ്് മുന്നേറി. കഴിഞ്ഞവാരം 65,322 ൽ ഇടപാടുകൾ തുടങ്ങിയ സെൻസെക്സ് 66,324 വരെ കയറിയ ശേഷം ലാഭമെടുപ്പിൽ 65,794 ലേയ്ക്ക് താഴ്ന്നു. ഈവാരം 66,458 ലും 67,122 ലും പ്രതിരോധവും താങ്ങ് 64,996ലും 64,198 പോയിന്റിലുമാണ്. ഫോറെക്സ് മാർക്കറ്റിൽ ഇന്ത്യൻ നാണയം മൂല്യം തിരിച്ചു പിടിക്കാൻ ശ്രമം നടത്തി. 83.29 ൽ ഇടപാടുകൾ പുനരാരംഭിച്ച രൂപ ഒരുവേള 82.87 ലേയ്ക്ക് കരുത്ത് നേടിയെങ്കിലും വ്യാപാരാന്ത്യം നിരക്ക് 83.24 ലാണ്. വിദേശ ധനകാര്യസ്ഥാപനങ്ങൾ മുൻവാരം 1722 കോടി രൂപയുടെ ഓഹരികൾ വില്പന നടത്തുകയും 1,507 കോടി രൂപയുടെ നിക്ഷേപവും നടത്തി. ഈ വർഷം അവർ മൊത്തം 97,404 കോടി രൂപ നിക്ഷേപിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 2,146 കോടി രൂപയുടെ നിക്ഷേപവും 565 കോടിയുടെ വില്പനയും നടത്തി. രാജ്യാന്തര സ്വർണ വിപണിയിൽ ബുൾ റാലി. ട്രോയ് ഒൗണ്സിന് 1938 ഡോളറിൽനിന്നു മുൻവാരം സൂചിപ്പിച്ച 1924ലെ സപ്പോർട്ട് തകർത്ത് 1915ലേയ്ക്ക് തുടക്കത്തിൽ ഇടിഞ്ഞു. ഈ അവസരത്തിൽ 1910ലെ നിർണായക താങ്ങ് നിലനിർത്തുന്നതിൽ കൈവരിച്ച വിജയവും ഡോളർ സൂചികയിലെ തളർച്ചയും ഫണ്ടുകളെ മഞ്ഞലോഹത്തിൽ നിക്ഷപകരാക്കിയതോടെ 1994 വരെ കയറിയ ശേഷം വാരാന്ത്യം 1981 ഡോളറിലാണ്.

Source link