കയ്യാ​ല​പ്പു​റ​ത്തെ തേ​ങ്ങ​പോ​ലെ നാ​ളി​കേ​ര ക​ർ​ഷ​ക​ർ

സം​സ്ഥാ​ന​ത്തി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മു​ള്ള പാ​ര​വയ്പുക​ൾ​ക്കി​ട​യി​ൽ ക​യ്യാ​ല​പ്പു​റ​ത്തെ തേ​ങ്ങ​യാ​യി മാ​റു​ക​യാ​ണ് നാ​ളി​കേ​ര ക​ർ​ഷ​ക​ർ. വെ​ളി​ച്ചെ​ണ്ണവി​ല ഉ​യ​ർ​ത്താ​ൻ ഉ​ത്സാ​ഹി​ക്കു​ന്ന വ്യ​വ​സാ​യി​ക​ൾ കൊ​പ്ര വി​ല​യി​ൽ മാ​റ്റം വ​രു​ത്താ​ൻ ത​യാ​റാ​യി​ല്ല. കൊ​ച്ചി​യി​ൽ വെ​ളി​ച്ചെ​ണ്ണ 100 രൂ​പ​യു​ടെ നേ​ട്ട​ത്തി​ൽ 13,500ലേക്ക് ചു​വ​ടു​വ​ച്ച​പ്പോ​ൾ 9100ൽ​നി​ന്നും കൊ​പ്ര​യ്ക്ക് ഒ​രു രൂ​പ പോ​ലും ഉ​യ​രാ​നാ​യി​ല്ല. ഇ​തി​നി​ട​യി​ൽ താ​ങ്ങുവി​ല​യ്ക്ക് ത​മി​ഴ്നാ​ട്ടി​ൽനി​ന്നും ക​ർ​ണാ​ട​ക​ത്തി​ൽനി​ന്നും സം​ഭ​രി​ച്ച കൊ​പ്ര വി​റ്റു​മാ​റാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് നാ​ഫെ​ഡ്. അ​ധി​ക​നാ​ൾ കൊ​പ്ര ഗോ​ഡൗ​ണു​ക​ളി​ൽ സൂ​ക്ഷി​ച്ചാ​ൽ ഗു​ണ​നി​ല​വാ​ര​ത്തി​ൽ ഇ​ടി​വ് സം​ഭ​വി​ക്കു​മെ​ന്ന ആ​ശ​ങ്ക ത​ല ഉ​യ​ർ​ത്തു​ന്നു. ജ​നു​വ​രി​യി​ൽ പു​തി​യ നാ​ളി​കേ​ര സീ​സ​ണ്‍ ആ​രം​ഭി​ക്കും മു​ന്നേ സ്റ്റോ​ക്ക് നി​ല കു​റ​യ്ക്കാ​നു​ള്ള നീ​ക്ക​മാ​ണ്. വി​പ​ണി​യി​ലെ പ്ര​തി​സ​ന്ധി​ൽ ന​ട്ടം തി​രി​യു​ന്ന​ത് സം​സ്ഥാ​ന​ത്തെ ചെ​റു​കി​ട ക​ർ​ഷ​ക​രാ​ണ്. കൊ​ച്ചി​യി​ൽ കൊ​പ്ര 9,100 രൂ​പ​യി​ലും കാ​ങ്ക​യ​ത്ത് 8,775 രൂ​പ​യി​ലും ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്പോ​ൾ കേ​ര​ഫെ​ഡ് 9,600 രൂ​പ​യ്ക്കാ​ണ് ച​ര​ക്ക് ശേ​ഖ​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഏ​ജ​ൻ​സി വി​ല ഇ​ത്രമാ​ത്രം ഉ​യ​ർ​ത്തു​ന്പോ​ൾ എ​ന്തു​കൊ​ണ്ട് തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ നി​ന്നോ, മ​ല​ബാ​ർ മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ മു​ഖാ​ന്ത​ര​മോ അ​വ​ർ കൊ​പ്ര ശേ​ഖ​രി​ക്കു​ന്നി​ല്ല. നി​ല​വി​ൽ അ​യ​ൽസം​സ്ഥാ​ന​ത്തുനി​ന്നും എ​ത്തി​ക്കു​ന്ന കൊ​പ്ര ഇ​ട​നി​ല​ക്കാ​ർ വ​ഴി ന​മ്മു​ടെ ഉ​ത്പ​ന്ന​മാ​ക്കു​ന്ന പ്ര​തി​ഭാ​സ​മാ​ണ് ഗോ​ഡൗ​ണു​ക​ളി​ൽ ന​ട​ക്കു​ന്ന​ത്. കേ​ര​ഫെ​ഡ്, ക​ർ​ഷ​ക സം​ഘ​ങ്ങ​ൾ വ​ഴി കൊ​പ്ര ശേ​ഖ​രി​ച്ചാ​ൽ ഉ​യ​ർ​ന്ന വി​ല​യു​ടെ നേ​ട്ടം ന​മ്മു​ടെ ഉ​ത്പാ​ദ​ക​ർ​ക്ക് സ്വ​ന്ത​മാ​ക്കാ​നാ​വും. ഓ​രോ ക്വി​ന്‍റ​ലി​നും ഏ​ജ​ൻ​സി 825 രൂ​പ അ​ധി​കം നൽകുന്പോ​ഴും കേ​ര​ള​ത്തി​ലെ ഉ​ത്പാ​ദ​ക​ന് യാ​തൊരു നേ​ട്ട​വുമി​ല്ല. കേ​ര​ഫെ​ഡ് വെ​ളി​ച്ചെ​ണ്ണ​യു​ടെ ഏ​റ്റ​വും വ​ലി​യ വി​പ​ണി കേ​ര​ളം ത​ന്നെ​യെ​ന്ന വ​സ്തു​ത പോ​ലും വി​സ്മ​രി​ച്ചാ​ണ് പു​ര​ക​ത്തു​ന്പോ​ൾ അ​വ​ർ വാ​ഴ വെ​ട്ടു​ന്ന​ത്. കാ​പ്പി ക​ർ​ഷ​ക​ർ സമ്മർദത്തിൽ മ​ഴ​യു​ടെ ഏ​റ്റ​ക്ക​ക്കു​റ​ച്ചി​ൽ കാ​പ്പി ക​ർ​ഷ​ക​രെ സ​മ്മ​ർദ​ത്തി​ലാ​ക്കു​ന്നു. മ​ഴ ഉ​ത്പ​ന്ന​ത്തി​ന്‍റെ ഗു​ണ​മേന്മ​യെ​യും വി​ള​വെ​ടു​പ്പി​നെ​യും സ്വാ​ധീ​നി​ച്ച​തോ​ടെ പു​തി​യ ച​ര​ക്ക് വ​ര​വി​ന് കാ​ല​താ​മ​സം നേ​രി​ടും. രാ​ജ്യ​ത്തെ കാ​പ്പി ഉ​ത്പാ​ദ​ന​ത്തി​ൽ എ​ഴു​പ​ത് ശ​ത​മാ​ന​വും ക​ർ​ണാ​ട​ക​ത്തി​ൽനി​ന്നാ​ണ​ങ്കി​ലും കേ​ര​ള​വും കാ​പ്പിക്കൃ​ഷി​യി​ൽ പി​ന്നില​ല്ലാ​ത്ത​തി​നാ​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ളെ ക​ർ​ഷ​ക​ർ സ​സൂ​ഷ്മം വി​ല​യി​രു​ത്തു​ന്നു. ക​ർ​ണാ​ട​ക​ത്തി​ലെ കാ​പ്പി ക​ർ​ഷ​ക​ർ​ക്കൊ​പ്പം വ​യ​നാ​ട​ൻ ക​ർ​ഷ​ക​രെയും, പാ​ല​ക്കാ​ട് നെ​ല്ലി​യാം​പ​തി കേ​ന്ദ്രീ​ക​രി​ച്ച് അ​റ​ബി​ക്കാ​പ്പി വി​ള​യി​ക്കു​ന്ന​വ​രെ​യും കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ബാ​ധി​ച്ചു. അ​തേസ​മ​യം റോ​ബ​സ്റ്റ ഉത്പാ​ദി​പ്പി​ക്കു​ന്ന​വ​ർ​ക്ക് നി​ല​വി​ലെ മ​ഴ ഗു​ണ​ക​ര​മാ​യി മാ​റു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. മൊ​ത്തം ഉത്പാ​ദ​നം മൂ​ന്ന​ര ല​ക്ഷം ട​ണ്ണി​ൽ ഒ​രു​ങ്ങു​മെ​ന്നാ​ണ് ആ​ദ്യ വി​ല​യി​രു​ത്ത​ൽ. ഇ​തി​നി​ട​യി​ൽ വി​ദേ​ശ അ​ന്വേ​ഷ​ണ​ങ്ങ​ൾ ചു​രു​ങ്ങി​യെ​ന്ന നി​ല​പാ​ടി​ലാ​ണ് ക​യ​റ്റു​മ​തിസ​മൂ​ഹം. ഉ​ണ്ട​ക്കാ​പ്പി കി​ലോ 138 രൂ​പ​യി​ലും പ​രി​പ്പ് 235-245 രൂ​പ​യി​ലു​മാ​ണ്.

നില മെച്ചപ്പെടുത്തി കുരുമുളക് മി​ക​ച്ച​യി​നം കു​രു​മു​ള​കി​ന് ആ​ഭ്യ​ന്ത​ര ആ​വ​ശ്യം ഉ​യ​ർ​ന്നു. അ​ന്വേ​ഷ​ങ്ങ​ളെ​ത്തി​യ​ത് നി​ര​ക്ക് മെ​ച്ച​പ്പെ​ടു​ത്തി. ഹൈ​റേ​ഞ്ച്, വ​യ​നാ​ട​ൻ മേ​ഖ​ല​യി​ലും ച​ര​ക്കു​ണ്ടെ​ങ്കി​ലും വി​ല്​പ​ന​യ്ക്ക് വ​ര​വു കു​റ​ഞ്ഞ​താ​ണ് വാ​ങ്ങ​ലു​കാ​ർ നി​ര​ക്കു​യ​ർ​ത്താ​ൻ കാ​ര​ണം. ക​ർ​ഷ​ക​രെ​യും സ്റ്റോ​ക്കി​സ്റ്റു​ക​ളെ​യും ആ​ക​ർ​ഷി​ക്കാ​ൻ വാ​ങ്ങ​ലു​കാ​ർ ശ്ര​മി​ച്ചു. കൊ​ച്ചി ടെ​ർ​മി​ന​ൽ മാ​ർ​ക്ക​റ്റി​ൽ വി​ല ഉ​യ​ർ​ന്ന​തോ​ടെ വ​ര​വ് 159.5 ട​ണ്ണാ​യി ചു​രു​ങ്ങി. ഇ​തി​ൽ 14 ട​ണ്‍ ദീ​പാ​വ​ലി മു​ഹൂ​ർ​ത്ത വ്യാ​പാ​ര​ത്തി​ലാ​ണ് ന​ട​ന്ന​ത്. അ​താ​യ​ത്, പി​ന്നി​ട്ട​ വാ​ര​ത്തി​ലെ വ​ര​വ് കേ​വ​ലം 145 ട​ണ്ണി​ൽ ഒ​തു​ങ്ങി.​ സീ​സ​ണ്‍ മു​ൻ​നി​ർ​ത്തി സ്റ്റോ​ക്കി​സ്റ്റു​ക​ൾ ച​ര​ക്ക് ഇ​റ​ക്കു​മെ​ന്ന് വി​പ​ണി വൃ​ത്ത​ങ്ങ​ൾ ക​ണ​ക്കു കൂ​ട്ടി. എ​ന്നാ​ൽ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ങ്ങ​ൾ മൂ​ലം അ​ടു​ത്ത വ​ർ​ഷ​ത്തെ ഉ​ത്പാ​ദ​നം സം​ബ​ന്ധി​ച്ച് ക​ർ​ഷ​ക​ർ​ക്ക് വ്യ​ക്ത​മാ​യ ഒ​രു ചി​ത്രം ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​വ​ർ ച​ര​ക്ക് പി​ടി​ച്ചു. അ​ണ്‍ഗാ​ർ​ബി​ൾ​ഡ് കു​രു​മു​ള​ക് 59,800 രൂ​പ​യാ​യും ഗാ​ർ​ബി​ൾ​ഡ് മു​ള​ക് 61,800 രൂ​പ​യാ​യും ഉ​യ​ർ​ന്നു. അ​ന്താ​രാ​ഷ്‌ട്ര മാ​ർ​ക്ക​റ്റി​ൽ ഇ​ന്ത്യ​ൻ നി​ര​ക്ക് ട​ണ്ണി​ന് 7600 ഡോ​ള​ർ. ശ്രീ​ല​ങ്ക 6500 ഡോ​ള​റി​നും വി​യ​റ്റ്നാം 3425 ഡോ​ള​റി​നും ബ്ര​സീ​ൽ 3350 ഡോ​ള​റി​നും ഇ​ന്തോ​നേ​ഷ്യ 4000 ഡോ​ള​റി​നും ക്വ​ട്ടേ​ഷ​ൻ ഇ​റ​ക്കി. കത്തിവച്ച് ട​യ​ർ ലോ​ബി റ​ബ​ർ വി​ല കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​മെ​ന്ന് ഉ​ത്പാ​ദ​ക​രും സ്റ്റോ​ക്കി​സ്റ്റു​ക​ളും പ്ര​തീ​ക്ഷി​ച്ച​തി​നി​ട​യി​ൽ ട​യ​ർ ലോ​ബി ഷീ​റ്റ് വി​ല​യി​ൽ ക​ത്തി​വച്ചു. വി​ദേ​ശ അ​വ​ധി വ്യാ​പാ​ര രം​ഗ​ത്തെ ത​ള​ർ​ച്ച അ​വ​സ​ര​മാ​ക്കി അ​വ​ർ നാ​ലാം ഗ്രേ​ഡ് റ​ബ​ർ വി​ല 15,500 രൂ​പ​യി​ൽ​നി​ന്നു 15,300ലേ​ക്ക് താ​ഴ്ത്തി. അ​ഞ്ചാം ഗ്രേ​ഡ് 15,300ൽ​നി​ന്നു 15,000 രൂ​പ​യാ​യി. ഒ​ട്ടു​പാ​ലി​ന് 400 രൂ​പ ഇ​ടി​ഞ്ഞ് 10,000ലും ​ലാ​റ്റെക്സ് 10,400ലു​മാ​ണ് വാ​രാ​ന്ത്യം. ആ​ഭ​ര​ണ വി​പ​ണി​ക​ളി​ൽ സ്വ​ർ​ണവി​ല ഉ​യ​ർ​ന്നു. പ​വ​ൻ 44,440 രൂ​പ​യി​ൽ​നി​ന്ന് 45,240 രൂ​പ​യാ​യി. ഗ്രാ​മി​ന് 5550 രൂ​പ​യി​ൽ​നി​ന്നു 5655 രൂ​പ​യാ​യി. ന്യൂ​യോ​ർ​ക്കി​ൽ ഒൗ​ണ്‍​സി​ന് 1981 ഡോ​ള​ർ.

Source link
Exit mobile version