LATEST NEWS

ചൈനീസ് ചതിയിൽ ഇന്ത്യ ‘ഔട്ട്’; മോദിക്കേറ്റ അടി? കടത്തിലും വെള്ളത്തിലും മുങ്ങുമ്പോൾ ആരു രക്ഷിക്കും മാലദ്വീപിനെ!

ചൈനീസ് ചതിയിൽ ഇന്ത്യ ഔട്ട്; മോദിക്കേറ്റ അടി- Maldives | China | India | Manorama Premium

ചൈനീസ് ചതിയിൽ ഇന്ത്യ ഔട്ട്; മോദിക്കേറ്റ അടി- Maldives | China | India | Manorama Premium

ചൈനീസ് ചതിയിൽ ഇന്ത്യ ‘ഔട്ട്’; മോദിക്കേറ്റ അടി? കടത്തിലും വെള്ളത്തിലും മുങ്ങുമ്പോൾ ആരു രക്ഷിക്കും മാലദ്വീപിനെ!

ബാലു സുധാകരൻ

Published: November 22 , 2023 04:56 PM IST

6 minute Read

അന്താരാഷ്ട്ര വേദികളിലടക്കം ഇന്ത്യയ്ക്ക് വിശ്വസിക്കാവുന്ന അയൽക്കാരനായിരുന്നു മാലദ്വീപ്. എന്നാൽ പുതിയ പ്രസിഡന്റ് വന്നതിനു ശേഷം കാര്യങ്ങൾ മാറിമറിഞ്ഞു. പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പു മുദ്രാവാക്യം തന്നെ ‘ഇന്ത്യ ഔട്ട്’ എന്നായിരുന്നു.

ആപത്തിൽപ്പെട്ടപ്പോഴെല്ലാം ഓടിവന്നു സഹായിച്ച ഇന്ത്യയെ മാലദ്വീപ് എന്താണ് ഇപ്പോൾ തള്ളിപ്പറയുന്നത്? എന്തിനാണ് ഇന്ത്യൻ സൈനികർ ഇപ്പോഴും ഈ ദ്വീപുരാഷ്ട്രത്തില്‍ തുടരുന്നത്?

മാലദ്വീപിന്റെ ഇന്ത്യാവിരുദ്ധ നീക്കത്തിൽ ചൈനയുടെ പങ്കെന്താണ്? കേന്ദ്ര സർക്കാരിന് ഈ നീക്കം തിരിച്ചറിയാനായില്ലേ?

‘മാലദ്വീപ് പ്രോഗ്രസീവ് പാർട്ടി’ സംഘടിപ്പിച്ച ഇന്ത്യവിരുദ്ധ റാലിയിൽ ‘ഇന്ത്യ ഔട്ട്’ എന്നെഴുതിയ വസ്ത്രം ധരിച്ചെത്തിയവർ. 2022 മാർച്ചിലെ ചിത്രം (Photo by Progressive Party of Maldives/Handout via Reuters)

ചെറിയ ക്ലാസുകളിൽ രാജ്യത്തിന്റെ ഭൂപടം വരയ്ക്കുമ്പോള്‍ ചില വിരുതൻമാർ ശ്രീലങ്കയെക്കൂടി ഇന്ത്യയ്ക്കൊപ്പം ചേർത്തങ്ങു വരയ്ക്കും! എന്നാൽ ശ്രീലങ്കയ്ക്ക് സമീപം മറ്റൊരു രാജ്യം കൂടിയുണ്ടായിരുന്നത് അവർ ഓർക്കില്ല. സ്വതന്ത്രമായ നാളുമുതല്‍ സ്വന്തം സംസ്ഥാനത്തിനെന്ന പോലെ പരിഗണന നൽകി ഇന്ത്യ സംരക്ഷിച്ച മാലദ്വീപാണത്. പക്ഷേ കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി അവിടെനിന്നു വരുന്ന വാര്‍ത്തകൾ ഇന്ത്യയ്ക്ക് അനുകൂലമല്ല. മാലദ്വീപിന്റെ പുതിയ പ്രസിഡന്റായി മുഹമ്മദ് മുയിസു അധികാരമേറ്റതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ നല്ല നാളുകൾ നഷ്ടമായത്. അട്ടിമറിയിലൂടെയല്ല, ജനാധിപത്യത്തിലൂടെയാണ് മുഹമ്മദ് മുയിസു ഭരണം നേടിയത്. അദ്ദേഹം മുഖ്യപ്രചാരണായുധമാക്കിയതോ, ‘ഇന്ത്യ ഔട്ട്’ എന്ന മുദ്രാവാക്യവും.
‘ഇന്ത്യ ഔട്ട്’ എന്നതുകൊണ്ട് മുയിസു പരസ്യമായി പറഞ്ഞത് ഇന്ത്യൻ സൈനികരെ മാലദ്വീപിൽനിന്നു പുറത്താക്കുക, ഇന്ത്യൻ ഇടപെടലുകൾ കുറയ്ക്കുക എന്നതാണ്. എന്തിനാണ് മാലദ്വീപിൽ ഇന്ത്യൻ സൈനികർ നിലയുറപ്പിച്ചിരിക്കുന്നത്? തന്ത്രപ്രധാനമായ സ്ഥാനം കൈയാളുന്ന മാലദ്വീപിലെ വർഷങ്ങളായുള്ള ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു എന്നു പറയാനാവുമോ? 30 വർഷത്തിനകം കടലാഴങ്ങളിൽ മുങ്ങി ഓർമായി മാറുമെന്ന് കരുതുന്ന മാലദ്വീപെന്ന കുഞ്ഞുരാഷ്ട്രം നമുക്കെതിരെ ജനാധിപത്യത്തിന്റെ വിരൽ ചൂണ്ടുമ്പോഴും ഇന്ത്യ സ്വീകരിക്കുന്ന നയമെന്താണ്? വിശദമായി പരിശോധിക്കാം.

5kq5fpcjsavcja7l24tdv08asl-list mo-news-world-countries-srilanka 7nupo6tmf9rek7bv72m77pjqn0 mo-premium-news-premium mo-news-world-countries-china 55e361ik0domnd8v4brus0sm25-list mo-politics-leaders-narendramodi mo-news-common-mm-premium balu-sudhakaran


Source link

Related Articles

Back to top button