WORLD

ചൈനയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ന്യുമോണിയ വ്യാപനം; ആശുപത്രികള്‍ നിറയുന്നു 


ബെയ്ജിങ്: കോവിഡ് മഹാമാരിയ്ക്ക് പിന്നാലെ ചൈനയില്‍ മറ്റൊരു പകര്‍ച്ചവ്യാധി പടര്‍ന്നുപിടിക്കുന്നു. ഒരുതരം ന്യുമോണിയയാണ് ചൈനയില്‍ വ്യാപിക്കുന്നത്. കുട്ടികളെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. ഇക്കാര്യം ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ചൈനയിലെ ആശുപത്രികള്‍ രോഗബാധിതരായ കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.തലസ്ഥാന നഗരമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലുമാണ് സ്‌കൂള്‍ കുട്ടികളില്‍ രോഗം വ്യാപിക്കുന്നത്. ഇതുകൊണ്ടുതന്നെ സ്‌കൂളുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. പനി, ശ്വാസകോശവീക്കം എന്നിവയുള്‍പ്പെടെയുള്ള ലക്ഷണങ്ങളാണ് കുട്ടികള്‍ പ്രകടിപ്പിക്കുന്നത്. രോഗം വ്യാപിച്ചതോടെ ചൈനയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരില്‍നിന്ന് മറ്റുള്ളവര്‍ അകലം പാലിക്കണമെന്നും മാസ്‌കുകള്‍ ധരിക്കണമെന്നും കൃത്യമായ ഇടവേളകളില്‍ കൈകള്‍ കഴുകണമെന്നും അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. രോഗമുള്ളവര്‍ വായുസഞ്ചാരമുള്ള ഇടങ്ങളില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്.


Source link

Related Articles

Back to top button