റഷ്യൻ അതിർത്തികൾ അടച്ച് ഫിൻലാൻഡ്


ഹെ​​​ൽ​​​സി​​​ങ്കി: റ​​​ഷ്യ​​​ൻ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ നാ​​​ലു ചെ​​​ക് പോ​​​സ്റ്റു​​​ക​​​ൾ ഫി​​​ൻ​​​ലാ​​​ൻഡ് അ​​​ട​​​ച്ചു. സി​​​റി​​​യ, ഇ​​​റാ​​​ക്ക്, യെമ​​​ൻ എ​​​ന്നി​​​വിടങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​ന​​​ധി​​​കൃ​​​ത കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രെ റ​​​ഷ്യ ഫി​​​ൻ​​​ലാ​​​ൻ​​​ഡി​​​ലേ​​​ക്കു ക​​​ട​​​ത്തി​​​വി​​​ടു​​​ന്നു എ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണി​​​ത്. ഫി​​​ൻ​​​ലാ​​​ൻ​​​ഡ് നാ​​​റ്റോ​​​യി​​​ൽ ചേ​​​ർ​​​ന്ന​​​തി​​​നു പ്ര​​​തി​​​കാ​​​ര​​​മാ​​​യി​​​ട്ടാ​​​ണ് റ​​​ഷ്യ ഇ​​​തു ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും പ​​​റ​​​യു​​​ന്നു. ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ മുന്നൂ​​​റോ​​​ളം അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ റ​​​ഷ്യ​​​ൻ അ​​​തി​​​ർ​​​ത്തി​​​ വ​​​ഴി ഫി​​​ൻ​​​ലാ​​​ൻ​​​ഡി​​​ലെ​​​ത്തി. ഉ​​​ഭ​​​യ​​​ക​​​ക്ഷി​​​ബ​​​ന്ധം ത​​​ക​​​ർ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ ഫി​​​ൻ​​​ലാ​​​ൻ​​​ഡ് വ​​​ലി​​​യ അ​​​ബ​​​ദ്ധം കാ​​​ണി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ക്രെം​​​ലി​​​ൻ വ​​​ക്താ​​​വ് ദി​​​മി​​​ത്രി പെ​​​സ്കോ​​​വ് പ്ര​​​തി​​​ക​​​രി​​​ച്ചു.

ഫി​​​ൻ​​​ലാ​​​ൻ​​​ഡു​​​മാ​​​യി സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന് റ​​​ഷ്യ​​​ക്കു താ​​​ത്പ​​​ര്യ​​​മി​​​ല്ലെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ഫി​​​ൻ​​​ലാ​​​ൻ​​​ഡി​​​നു റ​​​ഷ്യ​​​യു​​​മാ​​​യി 1,340 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​തി​​​ർ​​​ത്തി​​​യു​​​ണ്ട്.


Source link

Exit mobile version