ഗാസ പലസ്തീൻ അഥോറിറ്റിയുടെ കീഴിലാകണം: ബൊറെൽ

മനാമ: ഹമാസ്-ഇസ്രയേൽ യുദ്ധം അവസാനിച്ചാൽ ഗാസയുടെ നിയന്ത്രണം പലസ്തീൻ അഥോറിറ്റിക്കായിരിക്കണമെന്ന് യൂറോപ്യൻ വിദേശനയ മേധാവി ജോസഫ് ബൊറെൽ. ഹമാസ് ഇനി ഗാസയെ നിയന്ത്രിക്കരുതെന്നും ബഹ്റിനിൽ നടന്ന പരിപാടിയിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധാനന്തരം ഇസ്രയേൽ ഗാസയിൽ വീണ്ടും അധിനിവേശം നടത്തുന്നതിനെ എതിർക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Source link