WORLD

ഇന്ധനം വേണ്ടാത്ത എന്‍ജിന്‍, ബഹിരാകാശ രംഗത്ത് പുത്തന്‍ ചുവടുമായി സ്‌പേസ് എക്‌സ്


കാലിഫോര്‍ണിയ: ബഹിരാകാശ രംഗത്ത് പുത്തന്‍ ചുവടുമായി എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സ്. ഇന്ധനം വേണ്ടാത്ത എന്‍ജിന്‍ ബഹിരാകാശത്തേക്ക് അയയ്ക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ക്വാണ്ടം ഡ്രൈവ് എന്‍ജിനായ ഇത് അമേരിക്കന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഐ.വി.ഒ ലിമിറ്റഡാണ് നിര്‍മിച്ചിരിക്കുന്നത്. സ്‌പേസ് എക്‌സിന്റെ ട്രാന്‍സ്‌പോര്‍ട്ടര്‍ 9 മിഷന്റെ ഭാഗമായി ഈ എന്‍ജിന്‍ ഒരു മൈക്രോ സാറ്റലൈറ്റില്‍ ഘടിപ്പിക്കും. ഈ എന്‍ജിന്‍ കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബര്‍ഗ് സ്‌പേസ് ഫോഴ്‌സ് ബെയ്‌സില്‍ നിന്ന് വിക്ഷേപണം ചെയ്യാനാണ് സ്‌പേസ് എക്‌സ് ഉദ്ദേശിക്കുന്നത്.


Source link

Related Articles

Back to top button