WORLD
ന്യൂ ജനറേഷനെ കയ്യിലെടുത്ത് കമല ഹാരിസ്; പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാനുള്ള നീക്കമോ?
വാഷിങ്ടണ്‍: യു.എസ്സിന്റെ ചരിത്രത്തിലെ ആദ്യ വനിത വൈസ് പ്രസിഡന്റാണ് കമല ഹാരിസ്. ഇന്ത്യന്‍ വംശജയായ കമല അടുത്ത തിരഞ്ഞെടുപ്പില്‍ യു.എസ്. പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള വിവിധ നീക്കങ്ങളാണ് നടത്തിവരുന്നത്. ഇതിന്‍റെ ഭാഗമായി ഏറ്റവും പ്രായം കുറഞ്ഞ വോട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള യുവാക്കളെ കയ്യിലെടുക്കാനുള്ള ശ്രമങ്ങള്‍ കമല ഹാരിസ് നടത്തിവരുന്നു.ജെന്‍ സീ (Gen Z), മില്ലേനിയല്‍സ് എന്നീ വിഭാഗത്തില്‍ പെട്ടവരുമായാണ് കമല കൂടുതലായി സംവദിക്കുന്നത്. 1980-നും 1990-നും ഇടയില്‍ ജനിച്ചവരെയാണ് മില്ലേനിയല്‍സ് എന്ന് വിശേഷിപ്പിക്കുന്നത്. 1990-നും 2010-നും ഇടയില്‍ ജനിച്ചവരാണ് ജെന്‍ സീ വിഭാഗത്തില്‍ പെട്ടവര്‍.
Source link