കൊച്ചി: ഒക്ടോബര്‍ മാസത്തിലെ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 31 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ദീപാവലിക്ക് മുന്നോടിയായുള്ള വിലയിടിവ് വ്യാപാരികളെ കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ പ്രേരിപ്പിച്ചതാണ് സ്വര്‍ണ ഇറക്കുമതിയിലെ വര്‍ധനയ്ക്കു കാരണമായത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഒക്ടോബറില്‍ ഇന്ത്യ 123 മെട്രിക് ടണ്‍ സ്വര്‍ണമാണ് ഇറക്കുമതി ചെയ്തത്. മുന്‍വര്‍ഷം ഇത് 77 ടണ്‍ ആയിരുന്നു. ദീപാവലിക്കുശേഷം സ്വര്‍ണവിലയില്‍ വര്‍ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. സ്വര്‍ണ ഇറക്കുമതി കൂടിയത് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഉത്തേജനം നല്‍കും. എന്നാല്‍ ഇത് ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിപ്പിക്കുകയും രൂപയെ കൂടുതല്‍ ദുര്‍ബലമാക്കുകയും ചെയ്തേക്കാം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഒക്ടോബറിലെ ശരാശരി പ്രതിമാസ ഇറക്കുമതി 66 ടണ്‍ ആയിരുന്നു.
മൂല്യം കണക്കിലെടുത്താല്‍, ഒക്ടോബറിലെ ഇറക്കുമതി കഴിഞ്ഞ വര്‍ഷം 3.7 ബില്യണ്‍ ഡോളറില്‍നിന്ന് ഏകദേശം ഇരട്ടി, 7.23 ബില്യണ്‍ ഡോളറായി. ഒക്ടോബര്‍ തുടക്കത്തില്‍ ആഭ്യന്തര സ്വര്‍ണവില ഏഴു മാസത്തെ ഏറ്റവും താഴ്ന്നനിലയിലേക്ക് എത്തിയതും ഗുണകരമായി. സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണവിലയില്‍ വര്‍ധനവാണു രേഖപ്പെടുത്തിയത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,685 രൂപയും പവന് 45,480 രൂപയുമായി.

Source link