Site icon onlinekeralanews.com

പറവൂരിൽ സതീശന് കാര്യങ്ങൾ എളുപ്പമാകില്ല , ഇ ടി ടൈസൺ എംഎൽഎ സിപിഐ സ്ഥാനാർത്ഥിയാകും


തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ശക്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ എൽ.ഡി.എഫ്. നിലവിൽ കൈപ്പമംഗലം എം.എൽ.എയായ ഇ.ടി. ടൈസണെ സ്ഥാനാർത്ഥിയാക്കാൻ സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ ധാരണയായി. 2016ലും 2021ലും കൈപ്പമംഗലത്ത് 2001ൽ ആദ്യമായി നിയമസഭയിലെത്തിയ സതീശൻ തുടർച്ചയായി ആറാം ജയമാണ് ലക്ഷ്യമിടുന്നത്. ശക്തനായ എതിരാളിയെ രംഗത്തിറക്കി സതീശന്റെ വിജയതുടർച്ചയ്ക്ക് തടയിടാനാണ് എൽ.ഡി.എഫിന്റെ ശ്രമം.കഴിഞ്ഞ തവണ സി.പി.ഐയുടെ എം.ടി. നിക്സണെയാണ് സതീശൻ പരാജയപ്പെടുത്തിയത്. 21301 വോട്ടുകൾക്കായിരുന്നു സതീശന്റെ വിജയം. ടൈസൺ കൈപ്പമംഗലത്ത് കോൺഗ്രസ് സ്ഥാനാർത്ഥി ശോഭാ സുബിനെയാണ് പരാജയപ്പെടുത്തിയത്.


Source link

Exit mobile version