WORLD
എക്‌സിന്റെ പരസ്യവരുമാനം ഗാസയിലേയും ഇസ്രയേലിലേയും ആശുപത്രികള്‍ക്ക്; പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്
സാന്‍ഫ്രാന്‍സിസ്‌കോ: എക്‌സ് പ്ലാറ്റ്‌ഫോമില്‍നിന്നുള്ള വരുമാനം ഗാസയിലേയും ഇസ്രയേലിലേയും ആശുപത്രികള്‍ക്ക് നല്‍കുമെന്ന പ്രഖ്യാപനവുമായി ഉടമ ഇലോണ്‍ മസ്‌ക്. ഇസ്രയേല്‍- ഹമാസ് യുദ്ധം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം. പരസ്യ- സബ്‌സ്‌ക്രിപ്ഷന്‍ ഇനത്തിലുള്ള മുഴുവന്‍വരുമാനവുമാണ് ഇരുഭാഗത്തേയും ആശുപത്രികള്‍ക്ക് നല്‍കുമെന്ന് മസ്‌ക് എക്‌സില്‍ കുറിച്ചത്.എക്‌സ് നല്‍കുന്ന സഹായം ഹമാസ് ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ എന്തുചെയ്യുമെന്ന ചോദ്യത്തോട് ഗാസയിലെ റെഡ് ക്രെസന്റ്/ റെഡ് ക്രോസ് എങ്ങനെ പണം ചെലവഴിക്കുന്നുവെന്ന് കൃത്യമായി നിരീക്ഷിക്കുമെന്ന് മസ്‌ക് മറുപടി നല്‍കി. എല്ലാഭേദങ്ങള്‍ക്കും അതീതമായി നിരപരാധികളോട് കരുണകാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Source link