വിദേശ വിനിമയ ചട്ട ലംഘനം : ബൈജൂസ് 9000 കോടി അടയ്ക്കണമെന്ന് ഇഡി

ന്യൂഡൽഹി: വിദേശ വിനിമയ ചട്ടം (ഫെമ) ലംഘിച്ച് വിദേശത്തുനിന്ന് 28,000 കോടിയുടെ നിക്ഷേപം സ്വീകരിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് 9000 കോടി രൂപ പിഴയടയ്ക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബൈജൂസ് ലേണിംഗ് ആപ്പിന് നോട്ടീസയച്ചതായി റിപ്പോർട്ട്. എന്നാൽ ഇഡിയിൽനിന്ന് അത്തരം നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കന്പനി അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ ബൈജൂസിന്റെ ഓഫീസുകളിലും സ്ഥാപനവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. വിദേശ വിനിമയ ചട്ടം ലംഘിച്ചതിന് എതിരായുള്ള കേസിലാണ് അന്ന് പരിശോധന നടത്തിയത്. ഇവിടെനിന്നും നിർണായക രേഖകൾ പിടിച്ചെടുത്തുവെന്നാണ് അന്ന് ഇഡി ആവകാശപ്പെട്ടിരുന്നത്.
2011-2023 കാലയളവിൽ കന്പനിക്ക് ഏകദേശം 28,000 കോടി രൂപയുടെ വിദേശ നിക്ഷേപം ലഭിച്ചതായാണ് ഇഡി വൃത്തങ്ങൾ പറയുന്നത്. ഇതേ കാലയളവിൽ നിക്ഷേപമായി കന്പനി വിദേശരാജ്യങ്ങളിൽ 9,754 കോടി രൂപ അടച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഈ റിപ്പോർട്ട് നിഷേധിച്ച് ബൈജൂസ് സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി. ഇഡിയിൽനിന്ന് അത്തരത്തിൽ ആശയ വിനിമയങ്ങൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ ബൈജൂസ് അറിയിച്ചു.

Source link