കീവ്: ശൈത്യകാലം അടുത്തതോടെ യുക്രെയ്ന്റെ വൈദ്യുത വിതരണം ശൃംഖലകളെ ലക്ഷ്യമിട്ട് റഷ്യൻ സേന ഡ്രോൺ ആക്രമണം ശക്തമാക്കി. വെള്ളിയാഴ്ച രാത്രി 38 ഡ്രോണുകൾ യുക്രെയ്നു നേർക്കു തൊടുത്തു. ഇതിൽ 29 എണ്ണം വെടിവച്ചിട്ടതായി യുക്രെയ്ൻ പറഞ്ഞു. എന്നാൽ, നാനൂറു പട്ടണങ്ങളിലും ഗ്രാമങ്ങളിലും വൈദ്യുതി നിലച്ചു. ശനിയാഴ്ച രാത്രി തലസ്ഥാനമായ കീവിനെയും പ്രാന്തപ്രദേശങ്ങളെയും ലക്ഷ്യമിട്ടെത്തിയ പത്തു ഡ്രോണുകളെ നശിപ്പിച്ചതായി യുക്രെയ്ൻ പറഞ്ഞു.
കഴിഞ്ഞ ശൈത്യകാലത്തും റഷ്യൻ സേന യുക്രെയ്നിൽ വൻ ആക്രമണം നടത്തിയിരുന്നു. ഇതുമൂലം ദശലക്ഷക്കണക്കിനു യുക്രെയ്ൻകാർക്കു തണുപ്പു നേരിടാൻ മാർഗങ്ങളില്ലാതായി.
Source link