INDIALATEST NEWS

ജസ്റ്റിസ് ദീപക് മിശ്ര സ്ഥലംമാറ്റി ബുദ്ധിമുട്ടിച്ചു: ജസ്റ്റിസ് ദിവാകർ

ന്യൂഡൽഹി ∙ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ദുരുദ്ദേശ്യപരമായി സ്ഥലംമാറ്റിയെന്ന് അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാകർ ആരോപിച്ചു.  വിരമിക്കൽ പ്രസംഗത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. 
ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ നിന്ന് അലഹാബാദിലേക്കുള്ള തന്റെ സ്ഥലംമാറ്റം ബുദ്ധിമുട്ടിക്കാൻ വേണ്ടി ദുരുദ്ദേശ്യത്തോടെ ജസ്റ്റിസ് മിശ്ര നടത്തിയതാണെന്നാണ് പ്രീതിങ്കർ ദിവാകർ പറഞ്ഞത്. ജസ്റ്റിസ് മിശ്ര പ്രകടിപ്പിച്ച ‘പ്രത്യേക അടുപ്പത്തിന്റെ’ കാര്യമെന്താണെന്ന് ഇനിയും മനസ്സിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ജഡ്ജിമാരുടെയും അഭിഭാഷകരുടെയും പിന്തുണ ലഭിച്ചതോടെ അനർഥം അനുഗ്രഹമായി തീർന്നുവെന്നും അദ്ദേഹം പറഞ്ഞു.

English Summary:
Justice Dipak Misra transferred and made difficult says Justice Pritinker Diwaker


Source link

Related Articles

Back to top button