നിര്‍മാണ മേഖലയില്‍ ഒരു ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഇസ്രയേല്‍


ടെല്‍ അവീവ്: രാജ്യത്തിന്റെ നിര്‍മാണ മേഖലയിലേക്ക് ഇന്ത്യയില്‍നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കമ്പനികളെ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഇസ്രയേലി കമ്പനികള്‍. ഒരുലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് ഇവര്‍ അനുമതി തേടിയിരിക്കുന്നത്.ഇസ്രയേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍, ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന 90,000-ത്തോളം പലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദ് ചെയ്തിരുന്നു. ഇത്തരത്തില്‍ വന്ന ഒഴിവുകള്‍ നികത്തുകയാണ് ഇന്ത്യന്‍ തൊഴിലാളികളുടെ റിക്രൂട്ടിങ്ങിലൂടെ ഇസ്രയേല്‍ കമ്പനികള്‍ ലക്ഷ്യം വെക്കുന്നത്.


Source link

Exit mobile version