WORLD

ടൂത്ത് പേസ്റ്റിന് പകരം വേദനയ്ക്കുള്ള ക്രീംകൊണ്ട് പല്ലുതേച്ചു; ചതിച്ചത് നെറ്റ്ഫ്‌ളിക്‌സെന്ന് യുവതി


ദിവസവും രണ്ടുനേരം പല്ലുതേക്കുന്നവരാണ് നമ്മള്‍. പലതരം ടൂത്ത് പേസ്റ്റുകളാണ് നമ്മളോരോരുത്തരും പല്ല് തേക്കാന്‍ ഉപയോഗിക്കാറ്. എന്നാല്‍, മിയ കിറ്റെല്‍സണ്‍ എന്ന സ്ത്രീയ്ക്ക് പറ്റിയ അബദ്ധം കേട്ടാല്‍ നമ്മള്‍ മൂക്കത്ത് വിരല്‍വെച്ച് പോകും. ടൂത്ത് പേസ്റ്റിന് പകരം വേദന മാറാനായി പുരട്ടുന്ന ഓയിന്റ്‌മെന്റാണ് മിയ പല്ല് തേക്കാനായി എടുത്തത്. ടിക് ടോക്കിലൂടെ മിയ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.പല്ലുതേച്ച് തുടങ്ങിയപ്പോള്‍ തന്നെ അബദ്ധം പറ്റിയെന്ന് മനസിലായ മിയ ഉടന്‍ വിഷം അകത്ത് ചെന്നാല്‍ വിളിക്കേണ്ട അടിയന്തര സേവനത്തിനായുള്ള എമര്‍ജന്‍സി നമ്പറിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. ഇത് കണ്ട് തന്റെ കാമുകന്‍ പരിഭ്രാന്തനായെന്നും ടിക് ടോക് വീഡിയോയില്‍ അവര്‍ പറഞ്ഞു.


Source link

Related Articles

Back to top button