ടെല്‍ അവീവ്: ഇപ്പോള്‍ നടക്കുന്ന യുദ്ധം കഴിഞ്ഞാല്‍ ഗാസയിലെ ജനങ്ങള്‍ക്ക് ഇസ്രയേല്‍ സംരക്ഷണം നല്‍കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യു.എസ്. ചാനലായ എ.ബി.സി. ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.’യുദ്ധം കഴിഞ്ഞാല്‍ ഗാസ ആര് ഭരിക്കുമെന്ന കാര്യത്തില്‍ ഇസ്രയേലിന് സുപ്രധാനമായ പങ്ക് വഹിക്കാനുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഹമാസിന്റെ മാര്‍ഗമാകില്ല ഇസ്രയേല്‍ ഗാസയില്‍ അവലംബിക്കുക. ഹമാസിനെ താല്‍പ്പര്യമില്ലാത്ത ഗാസയിലെ ജനങ്ങളുടെ സുരക്ഷാചുമതല അനിശ്ചിതകാലത്തേക്ക് ഇസ്രയേല്‍ ഏറ്റെടുക്കും. കാരണം, അത് ഞങ്ങള്‍ ചെയ്യാതിരുന്ന കാലത്ത് എന്താണുണ്ടായതെന്ന് നമ്മള്‍ കണ്ടതാണ്. ഗാസയുടെ സുരക്ഷാചുമതല ഞങ്ങള്‍ക്ക് ഇല്ലെങ്കില്‍ നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്തത്ര അളവിലാണ് ഹമാസിന്റെ ഭീകരത തല പൊക്കുക’, നെതന്യാഹു പറഞ്ഞു.
Source link