WORLD

വ്യോമാക്രമണം ഭയന്ന് ജനങ്ങള്‍; പലായനം ചെയ്യുന്നവരെയും വെടിവച്ച് വീഴ്ത്തുന്നെന്ന് ഗാസക്കാര്‍


ഗാസാസിറ്റി: ഒരിക്കല്‍ ഗാസയിലെ ഏറ്റവും തിരക്കുണ്ടായിരുന്ന വഴികളിലൂടെ നടന്നും കഴുതവണ്ടികളിലും കഴിയുംവേഗം തെക്കോട്ടേക്കു നീങ്ങുകയാണ് പലസ്തീന്‍കാര്‍. ഇസ്രയേല്‍ പട്ടാളത്തിന്റെ ടാങ്കുകളുടെ അടുത്തുകൂടി പോകുമ്പോള്‍ ജീവിക്കാന്‍ അനുവദിക്കണമേ എന്ന പ്രാര്‍ഥനപോലെ അവര്‍ വെള്ളക്കൊടികള്‍ വീശും. എന്നിട്ടും നിരായുധരായ അവരെ ഇസ്രയേല്‍ പട്ടാളം വെടിവെച്ചിടുന്നുവെന്ന് റിപ്പോര്‍ട്ട്. അങ്ങനെ മരിച്ചുവീണവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ ഗാസയിലെ ആംബുലന്‍സുകള്‍ക്ക് അകമ്പടി സേവിക്കണമെന്ന് റെഡ്‌ക്രോസിനോട് അഭ്യര്‍ഥിച്ചിരിക്കുന്നു ഗാസയിലെ ആരോഗ്യമന്ത്രാലയം.ഹമാസിന്റെ പ്രധാനതാവളമെന്നു പറയുന്ന ഗാസാസിറ്റി വളഞ്ഞ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കിയതോടെയാണ് വടക്കന്‍ ഗാസക്കാര്‍ ഓടിപ്പോകുന്നത്. കരയാക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇവിടം ഒഴിയാന്‍ ഇസ്രയേല്‍ സൈന്യം കഴിഞ്ഞദിവസങ്ങളിലും നാട്ടുകാരോട് നിര്‍ദേശിച്ചിരുന്നു. മുന്‍പു നല്‍കിയ നിര്‍ദേശം ഒട്ടേറെപ്പേര്‍ അനുസരിച്ചെങ്കിലും മൂന്നരലക്ഷത്തോളം പേര്‍ ഇപ്പോഴും അവിടെയുണ്ടെന്നാണ് യു.എസിന്റെ അനുമാനം. ഇവര്‍ക്ക് ഒഴിഞ്ഞുപോകാന്‍ സുരക്ഷിതപാതയൊരുക്കാന്‍ ശ്രമിക്കുന്ന സൈനികര്‍ക്കുനേരെ ഹമാസ് വെടിയുതിര്‍ക്കുന്നുവെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു. നാട്ടുകാരെ ഹമാസ് മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു.


Source link

Related Articles

Back to top button