SPORTS

ലോ​​​ക​​​ക​​​പ്പ് യോ​​​ഗ്യ​​​ത: മാരക്കാനയിൽ ബ്രസീലിനെ വീഴ്ത്തി അർജന്‍റീന


റി​​​യോ ഡി ​​​ജ​​​നീ​​​റോ: കൈ​​​യാ​​​ങ്ക​​​ളി​​​ക്കും നാ​​​ട​​​കീ​​​യ​​​ത​​​യ്ക്കു​​​മൊ​​​ടു​​​വി​​​ൽ ച​​​രി​​​ത്ര​​​മു​​​റ​​​ങ്ങു​​​ന്ന മാ​​ര​​​ക്കാ​​​ന സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ബ്ര​​​സീ​​​ലി​​​നെ​​​തി​​​രേ ച​​​രി​​​ത്ര​​​ജ​​​യം കു​​​റി​​​ച്ച് ലോ​​​ക ചാ​​​ന്പ്യ​​ന്മാ​​രാ​​​യ അ​​​ർ​​​ജ​​​ന്‍റീ​​​ന. ലോ​​​ക​​​ക​​​പ്പ് യോ​​​ഗ്യ​​​താ മ​​​ത്സ​​​ര​​​ത്തി​​​ൽ എ​​​തി​​​രി​​​ല്ലാ​​​ത്ത ഒ​​​രു ഗോ​​​ളി​​​നാ​​​ണ് അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യു​​​ടെ വി​​​ജ​​​യം. നി​​​ക്കോ​​​ളാ​​​സ് ഒ​​​ട്ട​​​മെ​​​ൻ​​​ഡി​​​യാ​​​ണ് അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യു​​​ടെ വി​​​ജ​​​യ​​​ഗോ​​​ൾ നേ​​​ടി​​​യ​​​ത്. ഹെ​​​ഡ​​​റി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു ഗോ​​​ൾ. ലോ​​​ക​​​ക​​​പ്പ് യോ​​​ഗ്യ​​​താ റൗ​​​ണ്ടി​​​ൽ സ്വ​​​ന്തം നാ​​​ട്ടി​​​ൽ ബ്ര​​​സീ​​​ലി​​​ന്‍റെ പ​​​രാ​​​ജ​​​യം ഇ​​​താ​​​ദ്യ​​​മാ​​​ണ്. 81-ാം മി​​​നി​​​റ്റി​​​ൽ ബ്ര​​​സീ​​​ലി​​​ന്‍റെ ജോ​​​ളി​​​ൻ​​​ട​​​ൻ ചു​​​വ​​​പ്പു​​​കാ​​​ർ​​​ഡ് ക​​​ണ്ടു പു​​​റ​​​ത്തു​​​പോ​​​യി. ഇ​​​ട​​​പെ​​​ട്ട് പോ​​​ലീ​​​സ് ലോ​​​ക​​​ക​​​പ്പ് യോ​​​ഗ്യ​​​താ റൗ​​​ണ്ടി​​​ൽ ആ​​​രാ​​​ധ​​​ക​​​ർ ആ​​​വേ​​​ശ​​​ത്തോ​​​ടെ കാ​​​ത്തി​​​രു​​​ന്ന മ​​​ത്സ​​​ര​​​മാ​​​യി​​​രു​​​ന്നു ബ്ര​​​സീ​​​ൽ-​​​അ​​​ർ​​​ജ​​​ന്‍റീ​​​ന പോ​​​ര്. ഇ​​​തി​​​നു മു​​​ന്പ് കോ​​​പ്പ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഇ​​​രു​ ടീ​​​മും ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​പ്പോ​​​ഴും ജ​​​യം അ​​​ർ​​​ജ​​​ന്‍റ​​​ന​​​യ്ക്കൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ, മ​​​ത്സ​​​ര​​​ത്തി​​​നാ​​​യി ല​​​യ​​​ണ​​​ൽ മെ​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ർ​​​ജ​​​ന്‍റൈ​​​ൻ താ​​​ര​​​ങ്ങ​​​ൾ ഗ്രൗ​​​ണ്ടി​​​ലി​​​റ​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ഗാ​​​ല​​​റി​​​യി​​​ൽ സം​​​ഘ​​​ർ​​​ഷം പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ടു. അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യു​​​ടെ ദേ​​​ശീ​​​യ​​​ഗാ​​​ന സ​​​മ​​​യ​​​ത്ത് ബ്ര​​​സീ​​​ലു​​​കാ​​​ർ കൂ​​​ക്കിവി​​​ളി​​​ച്ച​​​താ​​​ണു പ്ര​​​കോ​​​പ​​​നം. ഇ​​​തോ​​​ടെ പോ​​​ലീ​​​സ് ഇ​​​ട​​​പെ​​​ട്ടു. ആ​​​രാ​​​ധ​​​ക​​​രെ ലാ​​​ത്തി​​​ച്ചാ​​​ർ​​​ജ് ചെ​​​യ്തു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു നാ​​​യ​​​ക​​​ൻ ല​​​യ​​​ണ​​​ൽ മെ​​​സി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ടീം ​​​ലോ​​​ക്ക​​​ർ റൂ​​​മി​​​ലേ​​​ക്കു തി​​​രി​​​കെ പോ​​​യി. സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ ശാ​​​ന്ത​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണു വീ​​​ണ്ടും ക​​​ളി​​​ക്കാ​​​നെ​​​ത്തി​​​യ​​​ത്. പോ​​​രാ​​​ട്ട​​​ച്ചൂ​​​ട് ഇ​​​ന്ത്യ​​​ൻ സ​​​മ​​​യം രാ​​​വി​​​ലെ ആ​​​റു മ​​​ണി​​​ക്കു തു​​​ട​​​ങ്ങേ​​​ണ്ട മ​​​ത്സ​​​രം 6.30ഓ​​​ടെ ആ​​​രം​​​ഭി​​​ച്ചെ​​​ങ്കി​​​ലും ക​​​ളി​​​ക്ക​​​ള​​​ത്തി​​​ലും പോ​​​രാ​​​ട്ട​​​ച്ചൂ​​​ടി​​​നു കു​​​റ​​​വു​​​ണ്ടാ​​​യി​​​ല്ല. താ​​​ര​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ വാ​​​ഗ്വാ​​​ദ​​​ങ്ങ​​​ളും കൈ​​​യാ​​​ങ്ക​​​ളി​​​യു​​​മു​​​ണ്ടാ​​​യി. മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ൽ ബ്ര​​​സീ​​​ലി​​​നാ​​​യി​​​രു​​​ന്നു ആ​​​ധി​​​പ​​​ത്യ​​​മെ​​​ങ്കി​​​ലും ഗോ​​​ൾ നേ​​​ടാ​​​നാ​​​യി​​​ല്ല. ഗ​​​ബ്രി​​​യേ​​​ൽ മാ​​​ർ​​​ട്ടി​​​ന​​​ല്ലി​​​യു​​​ടെ ത​​​ക​​​ർ​​​പ്പ​​​ൻ ഷോ​​​ട്ട് ഗോ​​​ൾ​​​ലൈ​​​നി​​​ൽ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി ക്രി​​​സ്റ്റ്യ​​​ൻ റൊ​​​മേ​​​റോ അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യു​​​ടെ ര​​​ക്ഷ​​​ക​​​നാ​​​യി. തു​​​ട​​​ർ​​​ന്നും ബ്ര​​​സീ​​​ൽ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ചെ​​​ങ്കി​​​ലും അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ഗോ​​​ളി എ​​​മി​​​ലി​​​യാ​​​നോ മാ​​​ർ​​​ട്ടി​​​ന​​​സി​​​നെ മ​​​റി​​​ക​​​ട​​​ക്കാ​​​നാ​​​യി​​​ല്ല. 63-ാം മി​​​നി​​​റ്റി​​​ൽ കോ​​​ർ​​​ണ​​​ർ ഹെ​​​ഡ് ചെ​​​യ്താ​​​ണ് ഒ​​​ട്ട​​​മെ​​​ൻ​​​ഡി അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യു​​​ടെ വി​​​ജ​​​യ​​​ഗോ​​​ൾ നേ​​​ടി​​​യ​​​ത്. പി​​​ന്നാ​​​ലെ, റോ​​​ഡ്രി​​​ഗോ ഡി​​​പോ​​​ളി​​​നെ ഫൗ​​​ൾ ചെ​​​യ്ത ജോ​​​ളി​​​ൻ​​​ട​​​നെ റ​​​ഫ​​​റി ചു​​​വ​​​പ്പു കാ​​​ർ​​​ഡ് ന​​​ൽ​​​കി പു​​​റ​​​ത്താ​​​ക്കി. 72-ാം മി​​​നി​​​റ്റി​​​ൽ മെ​​​ഗ​​​ൽ​​​ഹാ​​​സി​​​നു പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യാ​​​ണു ജോ​​​ളി​​​ൻ​​​ട​​​ണ്‍ ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങിയ​​​ത്. പ​​​ത്തു പേ​​​രാ​​​യി ചു​​​രു​​​ങ്ങി​​​യ ബ്ര​​​സീ​​​ൽ അ​​​വ​​​സാ​​​നനി​​​മി​​​ഷം വ​​​രെ പോ​​​രാ​​​ടി​​​യെ​​​ങ്കി​​​ലും ഫ​​​ലം ക​​​ണ്ടി​​​ല്ല. മ​​​ത്സ​​​ര​​​ത്തി​​​ൽ നി​​​റം​​​മ​​​ങ്ങി​​​യ ല​​​യ​​​ണ​​​ൽ മെ​​​സി ശാ​​​രീ​​​രി​​​ക ബു​​​ദ്ധി​​​മു​​​ട്ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ട​​​യ്ക്കു ക​​​ളം​​​വി​​​ട്ടി​​​രു​​​ന്നു. മ​​​ത്സ​​​ര​​​ത്തി​​​ൽ ബ്ര​​​സീ​​​ൽ 26 ഫൗ​​​ളു​​​ക​​​ളും അ​​​ർ​​​ജ​​​ന്‍റീ​​​ന 16 ഫൗ​​​ളു​​​ക​​​ളു​​​മാ​​​ണു വ​​​രുത്തിയത് (ആ​​​കെ 42). ബ്ര​​​സീ​​​ൽ താ​​​ര​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ മൂ​​​ന്നു മ​​​ഞ്ഞ​​​ക്കാ​​​ർ​​​ഡും ഒ​​​രു ചു​​​വ​​​പ്പു​​​കാ​​​ർ​​​ഡും റ​​​ഫ​​​റി​​​ക്കു പു​​​റ​​​ത്തെ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​ന്നു.

മൂ​​​ന്നാം തോ​​​ൽ​​​വി ലോ​​​ക​​​ക​​​പ്പ് യോ​​​ഗ്യ​​​താ മ​​​ത്സ​​​ര​​​ത്തി​​​ൽ ബ്ര​​​സീ​​​ലി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം തോ​​​ൽ​​​വി​​​യാ​​​ണി​​​ത്. ക​​​ഴി​​​ഞ്ഞ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഉ​​​റു​​​ഗ്വെ എ​​​തി​​​രി​​​ല്ലാ​​​ത്ത ര​​​ണ്ടു ഗോ​​​ളി​​​നും കൊ​​​ളം​​​ബി​​​യ ഒ​​​ന്നി​​​നെ​​​തി​​​രേ ര​​​ണ്ടു ഗോ​​​ളി​​​നും ബ്ര​​​സീ​​​ലി​​​നെ കീ​​​ഴ​​​ട​​​ക്കി​​​യി​​​രു​​​ന്നു. യോ​​​ഗ്യ​​​താ റൗ​​​ണ്ടി​​​ൽ 15 പോ​​​യി​​​ന്‍റു​​​മാ​​​യി അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യാ​​​ണ് ഒ​​​ന്നാം സ്ഥാ​​​ന​​​ത്ത്. 13 പോ​​​യി​​​ന്‍റു​​​ള്ള ഉ​​​റു​​​ഗ്വെ ര​​​ണ്ടാ​​​മ​​​തും 12 പോ​​​യി​​​ന്‍റു​​​മാ​​​യി കൊ​​​ളം​​​ബി​​​യ മൂ​​​ന്നാ​​​മ​​​തു​​​മു​​​ണ്ട്. ആ​​​റു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ര​​​ണ്ടു ജ​​​യം മാ​​​ത്ര​​​മു​​​ള്ള ബ്ര​​​സീ​​​ൽ ആ​​​റാം സ്ഥാ​​​ന​​​ത്താ​​​ണ്. സ്‌കലോണി വഴി മാറും? റി​​​യോ ഡി ​​​ജ​​​നീ​​​റോ: അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യ്ക്കു ലോ​​​ക​​​ക​​​പ്പ് കി​​​രീ​​​ടം സ​​​മ്മാ​​​നി​​​ച്ച പ​​​രി​​​ശീ​​​ല​​​ക​​​ൻ ല​​​യ​​​ണ​​​ൽ സ്ക​​​ലോ​​​ണി സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞേ​​​ക്കും. ലോ​​​ക​​​ക​​​പ്പ് ഫു​​​ട്ബാ​​​ൾ ലാ​​​റ്റി​​​ന​​​മേ​​​രി​​​ക്ക​​​ൻ യോ​​​ഗ്യ​​​ത റൗ​​​ണ്ടി​​​ൽ ബ്ര​​​സീ​​​ലു​​​മാ​​​യു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​നു​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്ക​​​വേ​​​യാ​​​ണ്, സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന​​​തി​​​ന്‍റെ സൂ​​​ച​​​ന സ്ക​​​ലോ​​​ണി ന​​​ൽ​​​കി​​​യ​​​ത്. അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ടീ​​​മി​​​നു കൂ​​​ടു​​​ത​​​ൽ ഊ​​​ർ​​​ജം പ​​​ക​​​രാ​​​ൻ ക​​​ഴി​​​യു​​​ന്ന മ​​​റ്റൊ​​​രു പ​​​രി​​​ശീ​​​ല​​​ക​​​നെ ആ​​​വ​​​ശ്യ​​​മു​​​ണ്ട്. ക​​​ളി​​​ക്കാ​​​ർ പ​​​രി​​​ശീ​​​ല​​​ക​​​നെ​​​ന്ന നി​​​ല​​​യി​​​ൽ നി​​​റ​​​ഞ്ഞ പി​​​ന്തു​​​ണ ത​​​ന്നു. ഭാ​​​വി​​​യെ​​​ക്കു​​​റി​​​ച്ച് താ​​​ൻ കാ​​​ര്യ​​​മാ​​​യി ചി​​​ന്തി​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​തു വി​​​ട​​​പ​​​റ​​​യ​​​ല​​​ല്ല. ടീ​​​മി​​​ന്‍റെ നി​​​ല​​​വാ​​​രം വ​​​ള​​​രെ ഉ​​​യ​​​ര​​​ത്തി​​​ലാ​​​ണ്. അ​​​തു നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​ത് വ​​​ള​​​രെ ബു​​​ദ്ധി​​​മു​​​ട്ടേ​​​റി​​​യ​​​തു​​​മാ​​​ണ്. വി​​​ജ​​​യം തു​​​ട​​​രാ​​​ൻ ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടേ​​​ണ്ടി​​​വ​​​രും. അ​​​ർ​​​ജ​​​ന്‍റീ​​​ന സോ​​​ക്ക​​​ർ ഫെ​​​ഡ​​​റേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യും ക​​​ളി​​​ക്കാ​​​രു​​​മാ​​​യും പി​​​ന്നീ​​​ട് സം​​​സാ​​​രി​​​ക്കു​​​മെ​​​ന്നും സ്ക​​​ലോ​​​ണി പ​​​റ​​​ഞ്ഞു. ഈ ​​​പ്ര​​​സ​​​താ​​​വ​​​ന​​​യ്ക്കു​​​ശേ​​​ഷം മ​​​റ്റു ചോ​​​ദ്യ​​​ങ്ങ​​​ളോ​​​ട് സ്ക​​​ലോ​​​ണി പ്ര​​​തി​​​ക​​​രി​​​ച്ചി​​​ല്ല. മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ കാ​​​ണും​​​മു​​​ന്പ് സ്ക​​​ലോ​​​ണി അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ടീ​​​മി​​​ന്‍റെ സ്റ്റാ​​​ഫി​​​നെ കെ​​​ട്ടി​​​പ്പി​​​ടി​​​ക്കു​​​ന്ന​​​തും ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കു​​​ന്ന​​​തും കാ​​​ണാ​​​മാ​​​യി​​​രു​​​ന്നു. 2018ൽ ​​​ഹൊ​​​ർ​​​ഗെ സാം​​​പോ​​​ളി​​​ക്കു പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യാ​​​ണു ല​​​യ​​​ണ​​​ൽ സ്ക​​​ലോ​​​ണി അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ടീം ​​​മാ​​​നേ​​​ജ​​​രാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കു​​​ന്ന​​​ത്. അ​​​ർ​​​ജ​​​ന്‍റീ​​​ന​​​യു​​​ടെ 36 വ​​​ർ​​​ഷ​​​ത്തെ ലോ​​​ക​​​ക​​​പ്പ് കി​​​രീ​​​ട​​​വ​​​ര​​​ൾ​​​ച്ച​​​യ്ക്ക് അ​​​റു​​​തി വ​​​രു​​​ത്തി, ഖ​​​ത്ത​​​റി​​​ൽ ലോ​​​ക​​​ക​​​പ്പ് കി​​​രീ​​​ടം ഉ​​​യ​​​ർ​​​ത്തി​​​യ​​​പ്പോ​​​ൾ സ്ക​​​ലോ​​​ണി​​​യാ​​​യി​​​രു​​​ന്നു അ​​​ർ​​​ജ​​​ന്‍റൈ​​​ൻ ടീ​​​മി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​സ്ഥാ​​​ന​​​ത്ത്. 2021-ൽ ​​​അ​​​ർ​​​ജ​​​ന്‍റീ​​​ന കോ​​​പ്പ അ​​​മേ​​​രി​​​ക്ക കി​​​രീ​​​ടം നേ​​​ടി​​​യ​​​തും സ്ക​​​ലോ​​​ണി​​​ക്കു കീ​​​ഴി​​​ലാ​​​ണ്. ലോ​​​ക​​​ക​​​പ്പ് വി​​​ജ​​​യ​​​ത്തി​​​നു​​​ശേ​​​ഷം 2026 വ​​​രെ സ്ക​​​ലോ​​​ണി​​​യു​​​ടെ ക​​​രാ​​​ർ നീ​​​ട്ടി​​​യി​​​രു​​​ന്നു.


Source link

Related Articles

Back to top button