LATEST NEWS

‘ഏറ്റവും ദുഃഖകരമായ, വൃത്തികെട്ട കാഴ്ച; നവകേരള സദസിനെ പറ്റി ഭയമോ ആശങ്കയോ ഇല്ല’

കണ്ണൂർ∙ നവകേരള സദസിനെതിരെ പ്രതിഷേധമില്ലെന്നും എന്നാൽ, പ്രതിഷേധം നടത്തിക്കുമെന്ന നിലയിലാണു സർക്കാരിന്റെ പോക്കെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നവകേരള സദസിനെ പറ്റി ഞങ്ങൾക്കു ഭയമോ ആശങ്കയോ ഇല്ല. ഏറ്റവും ദുഃഖകരമായ, വൃത്തികെട്ട കാഴ്ചയാണത്. ഇതു ഗുണ്ടാ സദസാണ്. കേരളത്തെ വെട്ടിമുറിവേൽപിച്ച സദസ്. കേരളത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ സദസിനു കഴിയില്ല. 
സദസിൽ മന്ത്രിമാരുടെ റോളെന്താണ്? അവർക്കു വ്യക്തിത്വമില്ലേ? ഗുണ്ടായിസം കാണാൻ അവരെന്തിനാണിങ്ങനെ കൂടെ നടക്കുന്നത്? അവരിൽ ചിലരെങ്കിലും മാന്യന്മാരാണെന്നാണു കരുതുന്നത്. ഈ മുഖ്യമന്ത്രിയുടെ കൂടെ നടക്കാൻ അവർക്കു നാണമില്ലേ? ജനങ്ങളിൽനിന്ന് ഇവർ പരാതി വാങ്ങുന്നുണ്ടോ? അവരെ കേൾക്കുന്നുണ്ടോ? യാത്ര നടത്തുക, ചായ കുടിക്കുക, ഭക്ഷണം കഴിക്കുക, ശുചിമുറിയിൽ പോവുക, കിടന്നുറങ്ങുക. ഇതാണു പണി. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയും ഇതും തമ്മിൽ ജനം താരമത്യം ചെയ്യണമെന്നും സുധാകരൻ പറഞ്ഞു. 

English Summary:
K. Sudhakaran against Nava Kerala Sadas


Source link

Related Articles

Back to top button