WORLD
ഗാസ നഗരത്തിന്റെ ഹൃദയഭാഗത്ത് എത്തിയതായി ഇസ്രയേല്‍ സൈന്യം; ‘ഇന്ധനവിതരണം സാധ്യമല്ല’

ജറുസലേം: ഹമാസുമായുള്ള യുദ്ധം തുടങ്ങി ഒരു മാസം പിന്നിടവെ തങ്ങളുടെ സൈന്യം ഗാസ നഗരത്തിന്റെ ഹൃദയഭാഗത്തെത്തിയതായി ഇസ്രയേല്‍. എക്കാലത്തേയും വലിയ ഭീകരത്താവളമാണ് ഗാസയെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ആരോപിച്ചു. ഹമാസിനെ ഇല്ലാതാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.അതേസമയം, യുദ്ധത്തില്‍ പങ്കുചേരാന്‍ ഹിസ്ബുള്ള തീരുമാനിച്ചാല്‍ അത് എക്കാലത്തേയും വലിയ മണ്ടന്‍ തീരുമാനമായിരിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ഹമാസ് ബന്ദികളാക്കിയ 240 പേരെ വിട്ടയക്കുംവരെ ഗാസയിലേക്ക് ഇന്ധനവിതരണമുണ്ടാവില്ലെന്നും വെടിനിര്‍ത്തല്‍ ഉണ്ടാവില്ലെന്നും നെതന്യാഹു ആവര്‍ത്തിച്ചു.
Source link