ഹിസ്ബുള്ള ആക്രമണം; ഇസ്രേലി സേനാ താവളത്തിൽ തീപിടിത്തം


ടെ​ൽ അ​വീ​വ്: ല​ബ​നി​ലെ ഹി​സ്ബു​ള്ള ഭീ​ക​ര​ർ വ​ട​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ റോ​ക്ക​റ്റ്, ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി. ഇ​സ്രേ​ലി സേ​ന​യു​ടെ ബി​രാ​നി​ത് താ​വ​ള​ത്തി​ൽ തീ​പി​ട​ത്ത​മു​ണ്ടാ​യി. ആ​ള​പാ​യ​വും പ​രി​ക്കും ഇ​ല്ലെ​ന്ന് സേ​ന അ​റി​യി​ച്ചു. 25 റോ​ക്ക​റ്റു​ക​ളും സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ഘ​ടി​പ്പി​ച്ച മൂ​ന്നു ഡ്രോ​ണു​ക​ളു​മാ​ണ് ല​ബ​ന​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് തൊ​ടു​ത്ത​ത്. റോ​ക്ക​റ്റു​ക​ളി​ൽ പ​ല​തും വെ​ടി​വ​ച്ചി​ട്ടു. ഹി​സ്ബു​ള്ള​യ്ക്കു മ​റു​പ​ടി​യാ​യി വ്യോ​മാ​ക്ര​മ​ണ​വും പീ​ര​ങ്കി​യാ​ക്ര​മ​ണ​വും ന​ട​ത്തി​യ​താ​യി ഇ​സ്രേ​ലി സേ​ന അ​റി​യി​ച്ചു.


Source link

Exit mobile version