ആറാം മാസവും ജിഎസ്ടി വരുമാനം 1.40 ലക്ഷം കോടി
ജോർജ് കള്ളിവയലിൽ ന്യൂഡൽഹി: ഇന്ത്യയിലെ ചരക്കുസേവന നികുതി (ജിഎസ്ടി) ശേഖരണം കഴിഞ്ഞ മാസം 1,43,612 കോടി രൂപയായി. ജൂലൈയിലേതിലും നേരിയ കുറവുണ്ടെങ്കിലും മുൻ വർഷത്തേക്കാൾ 28.2 ശതമാനം കൂടിയിട്ടുണ്ട്. കേരളത്തിന്റെ ജിഎസ്ടി വരുമാനവും മുൻവർഷത്തെ 1,612 കോടിയിൽ നിന്ന് 2,036 കോടി രൂപയായി (26%) വർധിച്ചു. തുടർച്ചയായി ആറാം മാസമാണ് പ്രതിമാസ ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തിയത്. കഴിഞ്ഞ ഏപ്രിലിനു ശേഷം ജിഎസ്ടി വരുമാനം 33 ശതമാനമാണു കൂടിയത്. ജൂലൈ മാസത്തെ വിൽപനയുടെ വരുമാനമാണ് ഓഗസ്റ്റിലേത്. പഞ്ചാബ്, ഹരിയാന, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണ് ജിഎസ്ടി വരുമാനത്തിൽ മുന്നിലുള്ളത്. സാധാരണക്കാർ, തൊഴിലാളികൾ, കർഷകർ തുടങ്ങിയവരുടെ വരുമാനം കൂടുന്നില്ലെങ്കിലും കൂടുതൽ ഇനങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയാണ് സർക്കാർ വരുമാനം കൂട്ടിയത്. ഉത്സവസീസണായതിനാൽ അടുത്ത മാസം റിക്കാർഡ് വരുമാനമാണ് പ്രതീക്ഷിക്കുന്നത്. വരും മാസങ്ങളിലെ ജിഎസ്ടി ശേഖരണം ശക്തമാകുമെന്ന് ഡിലോയിറ്റ് ഇന്ത്യയുടെ പങ്കാളി എം.എസ്. മണി പറഞ്ഞു.
തൈര്, ലസ്സി, മോര്, പനീർ, അവൽ, ശർക്കര, ഗോതന്പു മാവ്, ധാന്യങ്ങൾ, പുതിയതും ശീതീകരിച്ചതും ഒഴികെയുള്ള മാംസം, മത്സ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ അടക്കം പായ്ക്കും ലേബലും ചെയ്തവയ്ക്കുള്ള ജിഎസ്ടി ഇളവുകൾ പിൻവലിച്ചതോടെ സർക്കാരുകളുടെ വരുമാനം കൂടി. ഇവയ്ക്കെല്ലാം ജൂലൈ 18 മുതൽ ബ്രാൻഡിനു തുല്യമായി അഞ്ചു ശതമാനം നികുതി ഏർപ്പെടുത്താൻ 47-ാമത് ജിഎസ്ടി കൗണ്സിൽ യോഗം തീരുമാനിച്ചിരുന്നു. കൂടാതെ എൽഇഡി ലൈറ്റുകൾ, പ്രിന്റിംഗ്- ഡ്രോയിംഗ് മഷി, പവർ ഡ്രൈവ് പന്പുകൾ, ടെട്രാ പായ്ക്ക് തുടങ്ങിയവയുടെ നികുതിനിരക്ക് 12ൽ നിന്ന് 18 ശതമാനമായി ഉയർത്തി. സോളാർ വാട്ടർ ഹീറ്ററുകൾക്കും ഫിനിഷ്ഡ് ലെതറിനുമുള്ള നികുതി അഞ്ചിൽനിന്ന് 12 ശതമാനമായി. ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 57 ശതമാനം കൂടി. ആഭ്യന്തര ഇടപാടുകളിൽനിന്നുള്ള വരുമാനം 19 ശതമാനം ഉയർന്നു. അന്തർ സംസ്ഥാന ഇടപാടുകളിൽ ഉപയോഗിക്കുന്ന ഇ-വേ ബില്ലുകളും കൂടി. ജൂണിലേക്കാൾ 20 ലക്ഷം കൂടി ജൂലൈയിൽ 7.6 കോടിയായി ആകെ ഇ-വേ ബില്ലുകൾ.

Source link