WORLD
ചുട്ടുപൊള്ളി ഭൂമി; കടന്നുപോയത് രേഖപ്പെടുത്തിയതില്‍വെച്ച് ഏറ്റവും ചൂടുള്ള 12 മാസങ്ങള്‍

ചൂട് അല്‍പ്പം പോലും സഹിക്കാന്‍ കഴിയാത്തവരാണ് നമ്മള്‍. ഫാനും എ.സിയുമെല്ലാമായി സാധ്യമായ മാര്‍ഗങ്ങളിലൂടെയെല്ലാം നമ്മള്‍ ചൂടകറ്റും. എന്നാല്‍ ഇനിയങ്ങോട്ട് അതൊന്നും മതിയാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ശാസ്ത്ര ഗവേഷക കൂട്ടായ്മയായ ക്ലൈമറ്റ് സെന്‍ട്രല്‍ ആണ് ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. രേഖപ്പെടുത്തപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ ചൂടുള്ള 12 മാസങ്ങളാണ് കടന്നുപോയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പെട്രോള്‍, ഡീസല്‍, കല്‍ക്കരി, പ്രകൃതിവാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ ജ്വലിക്കുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പോലുള്ള വാതകങ്ങളാണ് ഇതിന് പ്രധാനകാരണം. കൂടാതെ മനുഷ്യര്‍ ചെയ്യുന്ന മറ്റ് ചില പ്രവര്‍ത്തനങ്ങളും ഇതിനെ ത്വരിതപ്പെടുത്തുന്നു.
Source link