സൗത്ത് ലബനനിൽ ഇസ്രേലി വ്യോമാക്രമണം; രണ്ടു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു


ബെ​​​യ്റൂ​​​ട്ട്: സൗ​​​ത്ത് ല​​​ബ​​​ന​​​നി​​​ൽ ഇ​​​സ്ര​​​യേ​​​ൽ ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു ല​​​ബ​​​നീ​​​സ് പൗ​​​ര​​​നും കൊ​​​ല്ല​​​പ്പെ​​​ട്ടു. ല​​​ബ​​​ന​​​ൻ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന അ​​​ൽ-​​​മ​​​യാ​​​ദീ​​​ൻ ടി​​​വി​​​യി​​​ലെ ക​​​റ​​​സ്പോ​​​ണ്ട​​​ന്‍റ് ഫ​​​റാ ഒ​​​മ​​​ർ, കാ​​​മ​​​റ​​​മാ​​​ൻ റാ​​​ബി​​​ഹ് മാ​​​മാ​​​റി എ​​​ന്നി​​​വ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ല​​​ബ​​​നീ​​​സ് തീ​​​വ്ര​​​വാ​​​ദ ഗ്രൂ​​​പ്പാ​​​യ ഹി​​​സ്ബു​​​ള്ള​​​യു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള ചാ​​​ന​​​ലാ​​​ണ് അ​​​ൽ- മ​​​യാ​​​ദീ​​​ൻ. അ​​​ൽ-​​​മ​​​യാ​​​ദീ​​​ൻ ചാ​​​ന​​​ലി​​​ലി​​​ന് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഇ​​​സ്ര​​​യേ​​​ൽ സം​​​പ്രേ​​​ഷ​​​ണ വി​​​ല​​​ക്ക് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഒ​​​ക്ടോ​​​ബ​​​ർ 14നു ​​​സൗ​​​ത്ത് ല​​​ബ​​​ന​​​നി​​​ൽ ഇ​​​സ്ര​​​യേ​​​ൽ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ റോ​​​യി​​​ട്ടേ​​​ഴ്സ് വീ​​​ഡി​​​യോ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് അ​​​സാം അ​​​ബ്ദു​​​ള്ള കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.


Source link

Exit mobile version