സൗത്ത് ലബനനിൽ ഇസ്രേലി വ്യോമാക്രമണം; രണ്ടു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
ബെയ്റൂട്ട്: സൗത്ത് ലബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ടു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു ലബനീസ് പൗരനും കൊല്ലപ്പെട്ടു. ലബനൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ-മയാദീൻ ടിവിയിലെ കറസ്പോണ്ടന്റ് ഫറാ ഒമർ, കാമറമാൻ റാബിഹ് മാമാറി എന്നിവരാണു കൊല്ലപ്പെട്ടത്.
ലബനീസ് തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയുമായി ബന്ധമുള്ള ചാനലാണ് അൽ- മയാദീൻ. അൽ-മയാദീൻ ചാനലിലിന് കഴിഞ്ഞയാഴ്ച ഇസ്രയേൽ സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒക്ടോബർ 14നു സൗത്ത് ലബനനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ റോയിട്ടേഴ്സ് വീഡിയോ ജേർണലിസ്റ്റ് അസാം അബ്ദുള്ള കൊല്ലപ്പെട്ടിരുന്നു.
Source link