ന്യൂഡൽഹി: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കെ.എസ്.യു നടത്തിയ പ്രതിഷേധത്തെ അപലപിച്ച് സി.പി.എം പൊളിറ്റ് ബ്യൂറോ പ്രമേയം പാസാക്കി. എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടങ്ങളെ പ്രതിരോധിക്കാൻ സാധിക്കാത്തതിലുള്ള കോൺഗ്രസിന്റെ നിരാശയാണ് ആക്രമണത്തിൽ പ്രതിഫലിക്കുന്നത്. കേരളത്തിലെ ആരോഗ്യമേഖലയിൽ ഇടതുസർക്കാരിന്റെ നേട്ടങ്ങൾ ആഗോളതലത്തിൽ പ്രശംസ പിടിച്ചുപറ്റി. സ്വകാര്യ മേഖലയുടെ വളർച്ചയ്‌ക്ക് വേണ്ടി പൊതു ആരോഗ്യസംവിധാനത്തെ ആക്രമിക്കുന്നുവെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തി. അതേസമയം, കൊല്ലത്ത് സി.പി.എം നേതാവ് ചിന്ത ജെറോം സ്ത്രീവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണം എം.എ. ബേബി തള്ളി. എ.ഐ വീഡിയോ ആകാൻ സാദ്ധ്യതയുണ്ടെന്ന് കൂട്ടിച്ചേർത്തു.ബി.ജെ.പിയുമായി
Source link
മന്ത്രി വീണയെ ആക്രമിച്ചെന്ന് പി.ബിയും; അപലപിച്ച് പ്രമേയം

