വലയില്‍ കുടുങ്ങിയത് അപൂര്‍വമായ ‘സോവ’ മത്സ്യം; ഒറ്റ രാത്രികൊണ്ട് കോടീശ്വരനായി മത്സ്യത്തൊഴിലാളി


കറാച്ചി: ഒറ്റദിവസം കിട്ടിയ മത്സ്യങ്ങൾക്കൊണ്ട് കോടീശ്വരനായിരിക്കുകയാണ് പാകിസ്താനിലെ ഒരു മീൻപിടിത്തക്കാരൻ. അപൂർവ ഇനത്തിൽപ്പെട്ട മത്സ്യം വലയിൽ കുടുങ്ങിയതോടെ ലോട്ടറി അടിച്ചിരിക്കുകയാണ് കറാച്ചിയിലെ ഹാജി ബലൂചിക്ക്.സ്വര്‍ണമത്സ്യമെന്ന് പൊതുവെയും, ‘സോവ’ എന്ന് പ്രാദേശികമായും അറിയപ്പെടുന്ന മത്സ്യമാണ് ഹാജിയുടെയും തൊഴിലാളികളുടെയും തലവര മാറ്റിയത്. നിരവധി ഔഷധഗുണങ്ങളുള്ള മത്സ്യമാണിത്. കറാച്ചി കടലില്‍വെച്ചാണ് ഹാജിയുടെ ബോട്ടിലെ തൊഴിലാളികൾ ഈ മത്സ്യങ്ങളെ പിടിച്ചത്.


Source link

Exit mobile version