തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊന്നു; പ്രതികളിലൊരാൾ പിടിയിൽ

തിരുവനന്തപുരം∙ കരിമഠം കോളനിയിൽ യുവാവിനെ വെട്ടിക്കൊന്നു. അർഷാദ് (24) ആണ് കൊല്ലപ്പെട്ടത്. നാലംഗ സംഘമാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. പ്രതികളിൽ ഒരാൾ പിടിയിലായി. ധനുഷ് (18) എന്നയാളാണ് പിടിയിലായത്.
ധനുഷ് ഒഴികെ മറ്റു പ്രതികൾ പ്രായപൂർത്തിയാകാത്തവരെന്നാണ് വിവരം. മറ്റു ചിലരുമായുണ്ടായിരുന്ന പൂർവ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചെന്ന് പൊലീസ് പറഞ്ഞു. ലഹരി വിരുദ്ധ പ്രചരണം നടത്തിയിരുന്ന ആളാണ് അർഷാദ്.

English Summary:
Youth hacked to death in Thiruvananthapuram


Source link
Exit mobile version