ജറുസലേം: ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതശരീരം കണ്ടെത്താന്‍ ഇസ്രയേല്‍സേന മാംസഭോജികളായ പക്ഷികളെ ഉപയോഗപ്പെടുത്തുന്നു. പരുന്ത്, കഴുകന്‍, ഈ വിഭാഗത്തിൽപ്പെടുന്ന മറ്റുപക്ഷികള്‍ എന്നിവയുടെ ശരീരത്തില്‍ ട്രാക്ക് ചെയ്യാനുള്ള ഉപകരണം ഘടിപ്പിച്ച് സ്വതന്ത്രമാക്കി വിട്ടശേഷം അവയുടെ നീക്കം നിരീക്ഷിച്ചാണ് ഇത് സാധ്യമാകുന്നത്. സേനയുടെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വന്യജീവി ഗവേഷകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.കാണാതാകുന്ന സൈനികരെ കണ്ടെത്താനായി പ്രവര്‍ത്തിക്കുന്ന, സേനാവിഭാഗമായ ‘EITAN’ ആണ് ഈ ആശയം മുന്നോട്ടുവെച്ചതെന്ന് ഇസ്രയേലിലെ നേച്ചര്‍ ആന്‍ഡ് പാര്‍ക്ക്‌സ് അതോറിറ്റിയിലെ ഗവേഷകനായ ഒഹാദ് ഹാറ്റ്‌സ്ഓഫ് പറഞ്ഞു. ദുരന്തത്തില്‍പ്പെട്ട പൗരരെ കണ്ടെത്താന്‍ പക്ഷികളെ ഉപയോഗപ്പെടുത്തുന്നതില്‍ തന്റെ സഹായം സൈന്യം തേടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Source link