‘ബെക്കാമിനൊപ്പമുള്ള ചിത്രത്തിൽ പൊക്കം കൂട്ടി’; ട്രോളന്മാർക്ക് മറുപടിയുമായി അർജുൻ കപൂർ

ഇംഗ്ലിഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാമിനൊപ്പമുള്ള തന്റെ ചിത്രത്തെ ട്രോളിയവർക്കു മറുപടിയുമായി നടൻ അർജുൻ കപൂർ. ബെക്കാമിനേക്കാൾ പൊക്കം കുറവായ അർജുന്, ഫോട്ടോയിൽ ബെക്കാമിനേക്കാൾ ഉയരമുണ്ടെന്നും ചിത്രം ഫൊട്ടോഷോപ്പ് ചെയ്തെന്നുമായിരുന്നു ട്രോളുകൾ. തന്റെ ഉയരം 183 സെന്റിമീറ്റർ ആണെന്നും നമ്മൾ വായിക്കുന്നതെല്ലാം വിശ്വസിക്കരുതെന്നും അർജുൻ കപൂർ പ്രതികരിച്ചു. ഇതേ ചിത്രം ഉപയോഗിച്ച് ഒരു േപജിൽ തനിക്കെതിരെ വന്ന ട്രോൾ പോസ്റ്റിനു മറുപടിയായി പറയുകയായിരുന്നു അർജുൻ.
‘‘എന്റെ യഥാർഥ ഉയരം 183 സെന്റിമീറ്ററാണ്. ആറടിക്ക് മുകളിൽ. അതിനാൽ നമ്മൾ വായിക്കുന്നതെല്ലാം വിശ്വസിക്കരുത്.’’ ഇതായിരുന്നു അർജുൻ കപൂറിന്റെ കമന്റ്. തന്റെ പ്രിയപ്പെട്ട താരത്ത ആദ്യമായി നേരിൽ കണ്ട അനുഭവം സമൂഹമാധ്യമങ്ങളിലൂടെ അർജുന്‍ നേരത്തേ പങ്കുവച്ചിരുന്നു. വർഷങ്ങളായി ആരാധിക്കുന്നയാളെയാണ് നേരിൽ കണ്ടതെന്നും തങ്ങൾക്കൊപ്പം സമയം ചെലവഴിച്ച ഡേവിഡ് ബെക്കാമിനോട് കടപ്പെട്ടിരിക്കുന്നെന്നും താരം കുറിച്ചു.
സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും ഒപ്പം ബെക്കാം
‘‘വർഷങ്ങളായി ആരാധിക്കുന്നയാളെ ആദ്യമായി നേരിൽ കണ്ടു. അദ്ദേഹത്തിന്റെ മിയാമിയിലെ പുതിയ ജീവിതത്തെക്കുറിച്ചും ഫുട്ബോൾ, ഇന്ത്യ യാത്രകളെക്കുറിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചുമൊക്കെ നേരിട്ടു സംസാരിക്കാൻ കഴിഞ്ഞു. ഡേവിഡ് ബെക്കാമിനെ നേരിൽ കാണാൻ സാധിച്ചത് വളരെ മഹത്തരമായ കാര്യമാണ്.
ഞങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ആത്മാർഥത എന്നെ ആശ്ചര്യപ്പെടുന്നു. എന്റെ ബാല്യകാല സ്വപ്നം സാക്ഷാത്കരിച്ചതിന് സോനം കപൂറിനും ആനന്ദ് അഹൂജക്കും നന്ദി.’’- ഡേവിഡ് ബെക്കാമിനൊപ്പമുള്ള ചിത്രത്തിനൊപ്പം അർജുൻ കപൂർ കുറിച്ചതിങ്ങനെയാണ്.
മുംബൈയില്‍ നടന്ന ഇന്ത്യ- ന്യൂസീലൻഡ് സെമി ഫൈനലിനു ശേഷമാണ് ബെക്കാമിന് ബോളിവുഡ് താരമായ സോനം കപൂറും ആനന്ദ് അഹൂജയും ചേർന്ന് വിരുന്നൊരുക്കിയത്. മലൈക അറോറ, അനിൽ കപൂർ, സഞ്ജയ് കപൂർ, ഷാഹിദ് കപൂർ, മീരാ രാജ്പുത്, ഫർഹാൻ അക്തർ, കരിഷ്മ കപൂർ, ഇഷ അംബാനി തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു.
English Summary:
Arjun Kapoor responds to troll claiming he tried to look tall while posing with David Beckham: ‘I’m 6 feet tall’
Source link