പൗരപ്രമുഖൻ ആകാനുള്ള യോഗ്യതയെന്ത്?; വിവരാവകാശ അപേക്ഷയിൽ വ്യത്യസ്ത ചോദ്യവുമായി പഞ്ചായത്തംഗം

കൊല്ലം∙ നാട്ടിലെ സാധാരണക്കാരെ ഒഴിവാക്കി പൗരപ്രമുഖരെ മാത്രം മുഖ്യമന്ത്രി പരിഗണിക്കുന്നതിൽ വ്യത്യസ്ത വിവരാവകാശ ചോദ്യവുമായി പഞ്ചാത്തംഗം. പ്രതിഷേധ സൂചകമായി പൗരപ്രമുഖൻ ആകാനുള്ള യോഗ്യതയെന്ത്? എന്ന ചോദ്യമാണ് സംസ്ഥാന ചീഫ് സെക്രട്ടറിയോട് ചോദിച്ചിരിക്കുന്നത്.
കൊല്ലം കുമ്മിൾ പഞ്ചായത്തിലെ കൊണ്ടോടി വാർഡ് മെമ്പറും യൂത്ത് കോൺഗ്രസ് നേതാവും വിവരാവകാശ പ്രവർത്തകനുമായ കുമ്മിൾ ഷമീറാണ് വിവരാവകാശ ചോദ്യവുമായി രംഗത്തെത്തിയത്. രണ്ടു ചോദ്യങ്ങൾ ഉന്നയിച്ചാണ് വിവരാവകാശ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
പൗരപ്രമുഖർ ആകുന്നതിന് എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്?, പൗരപ്രമുഖൻ ആകുന്നതിന് ആവശ്യമായ യോഗ്യതാ മാനദണ്ഡം വ്യക്തമാക്കുക എന്നിങ്ങനെയാണ് ചോദ്യം.
മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ സാധാരണക്കാരെ ഒഴിവാക്കി പൗരപ്രമുഖർക്ക് പ്രധാന്യം നൽകുന്നതിനെ തുടര്‍ന്നാണ് ചോദ്യം. ഇതിനു വ്യക്തമായ മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഷമീർ. അല്ലെങ്കിൽ മുഖ്യവിവരാവകാശ കമ്മിഷണറെ സമീപിക്കുമെന്നും ഷമീർ വ്യക്തമാക്കി.
English Summary:
what is the qualification to become civic leader
Source link