WORLD

എത്ര ഹമാസ് അംഗങ്ങളെയാണ് നിങ്ങള്‍ സൃഷ്ടിക്കുന്നത്?- ഇസ്രായേലിനോട് ഇലോണ്‍ മസ്‌ക്


ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ പ്രതികരണവുമായി ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക്. പോഡ്കാസ്റ്ററായ ലെക്‌സ് ഫ്രിഡ്മാന്‍ നടത്തിയ അഭിമുഖത്തിലാണ് മസ്‌കിന്റെ പ്രതികരണം. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം കൂടുതല്‍ ഹമാസ് അംഗങ്ങളെ സൃഷ്ടിക്കുകയാണെങ്കില്‍ അവിടെ നടത്തുന്ന കൊലപാതങ്ങളിലൂടെ ഇസ്രായേലിന് വിജയം കാണാനാവില്ലെന്ന് മസ്‌ക് പറഞ്ഞു. ഇസ്രായേല്‍-ഗാസ യുദ്ധം എങ്ങനെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്? കാലങ്ങളായി ആ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ എന്ത് മാര്‍ഗമാണ് താങ്കള്‍ കാണുന്നത് എന്ന ചോദ്യത്തിന് മറുപടിയായാണ് മസ്‌ക് തന്റെ നിരീക്ഷണം വ്യക്തമാക്കിയത്.


Source link

Related Articles

Back to top button