ജൂണ്‍ 07-ന് ബുധന്‍, ഇടവത്തിലേക്ക് മാറുന്നു; ഗുരുവും ചന്ദ്രനും മകരത്തില്‍ തുടരുന്നതിനാല്‍ ഇവര്‍ക്ക് ഗജകേസരി യോഗം
PC: E. A. Rodriguesസര്‍വ്വ ഐശ്വര്യങ്ങളും സര്‍വ്വ സൗഭാഗ്യങ്ങളും വന്നുഭവിക്കുന്ന യോഗമാണ് ഗജകേസരി യോഗം. ബുധ ഗ്രഹത്തിന്റെ രാശിമാറ്റമാണ് ഒരാളില്‍ ഗജകേസരി യോഗം സൃഷ്ടിക്കുന്നത്. ബുദ്ധിയുടെയും ശക്തിയുടെയും വിജയത്തിന്റെയും കാരകനായ ബുധന്‍ ഏറ്റവും അനുകൂലമായി നില്‍ക്കുകയും ഒപ്പം മറ്റ് ഗ്രഹങ്ങള്‍ ഗുണസ്ഥാനത്ത് നില്‍ക്കുകയും ചെയ്യുമ്പോള്‍ ഗജകേസരി യോഗം ഭവിക്കും. നിലവില്‍ മേടം രാശിയില്‍ നില്‍ക്കുന്ന ബുധന്‍, 2023 ജൂണ്‍ 07 ബുധനാഴ്ച ഇടവ രാശിയിലേക്ക് മാറുന്നു. അതേസമയം, ഈ കാലത്ത് ഗുരുവും (വ്യാഴം) ചന്ദ്രനും മകരത്തില്‍ തുടരുകയും ചെയ്യുന്നതിനാല്‍ നാല് രാശിക്കാര്‍ക്ക് ഗജകേസരി യോഗം വരുന്നു (Mercury Transit To Taurus 2023 June ).ഗജകേസരി യോഗമുള്ള രാശിക്കൂറുക്കാരെയും നക്ഷത്രക്കാരെയും അറിയാം:ഇടവംകാര്‍ത്തിക നക്ഷത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും വരുന്ന ഇടവക്കൂറിലെ നാളുക്കാര്‍ക്ക് ബുധന്റെ രാശിമാറ്റം മൂലം ഗജകേസരി യോഗത്തിന്റെ ഫലങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും. തൊഴില്‍പരമായി, പ്രത്യേകിച്ച് വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ഗുണഫലങ്ങള്‍ പ്രതീക്ഷിക്കാം. എല്ലാ കാര്യത്തിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണ ഉണ്ടാവും.സാമ്പത്തിക നേട്ടങ്ങള്‍ ഭവിക്കുന്നതിനോടൊപ്പം വിജയവും ഉണ്ടാകും. രോഗദുരിതങ്ങള്‍ അകന്ന് ആയുരാരോഗ്യമുണ്ടാകും. ആനന്ദകരവും സമാധാനകരവുമായ ജീവിതമുണ്ടാവും. ആഗ്രഹ സാഫല്യം ലഭിക്കും. പൂര്‍ത്തീയാക്കാന്‍ സാധിക്കാതിരുന്ന കാര്യങ്ങള്‍ പൂര്‍ണമാക്കുവാന്‍ കഴിയും.ജൂണ്‍ മാസത്തില്‍ ഈ ആറ് രാശിക്കാര്‍ക്ക് തൊഴിലില്‍ ഗുണമുണ്ടാകും, പക്ഷെ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍..കര്‍ക്കിടംപുണര്‍തം നക്ഷത്രത്തിന്റെ അവസാനത്തെ കാല്‍ഭാഗവും പൂയവും ആയില്യവും വരുന്ന കര്‍ക്കിടക്കൂറിലെ നാളുക്കാര്‍ക്ക് അനുഗ്രഹപ്രദമായ സമയമാണ്. ദാമ്പത്യത്തില്‍ എല്ലാ ഐശ്വര്യങ്ങളും ഭവിക്കും. സംരംഭം, വ്യാപാരം തുടങ്ങിയ മേഖലയിലുള്ളവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാവുന്നു. കുടുംബം, സൗഹൃദം തുടങ്ങിയ ബന്ധങ്ങളിലൂടെ ആനന്ദവും സമാധാനവും അനുഭവിക്കാന്‍ കഴിയുന്നു. വിദേശത്തേക്ക് പോകാന്‍ സാധിക്കും.സാമ്പത്തികമായ നേട്ടങ്ങള്‍ ഭവിക്കും. കര്‍മ്മരംഗത്ത് നേട്ടങ്ങളുണ്ടാകും. കരിയര്‍ ഉദ്ദേശിച്ചതുപോലെ കൊണ്ടുപോകാന്‍ സാധിക്കും. മാനസികമായ പ്രയാസങ്ങളെല്ലാം അകലും. സന്തോഷവും ശാന്തിയും സംതൃപ്തിയും എല്ലാ മേഖലകളിലും അനുഭവിക്കാന്‍ സാധിക്കും.കന്നിഉത്രം നക്ഷത്രത്തിന്റെ അവസാനത്തെ മുക്കാല്‍ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും വരുന്ന കന്നിക്കൂറിലെ നാളുക്കാര്‍ക്ക് എല്ലാം കൊണ്ടും നേട്ടം അനുഭവിക്കും. കര്‍മ്മരംഗത്ത് പല ഭാഗ്യങ്ങളും അനുഭവിക്കും. ഗുണഫലങ്ങള്‍ ഇവരെ തേടിയെത്തുന്നു. മുടങ്ങിക്കിടന്ന കാര്യങ്ങളെല്ലാം നന്നായി പൂര്‍ത്തിയാക്കാന്‍ കഴിയും. ആനന്ദവും സ്വസ്ഥതയും നിറഞ്ഞ സമയമാണ്.വ്യപാരം, സംരംഭം തുടങ്ങിയവ ആരംഭിക്കുന്നതിനുള്ള ഏറ്റവും അനുകൂലകരമായ സമയമാണ്. ദാമ്പത്യത്തിലെ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതായി സമാധാനവും ഐശ്വര്യവുമുണ്ടാകും. നല്ല അവസരങ്ങള്‍ വന്നുചേരും.സമ്പൂര്‍ണ്ണ വാരഫലം: 2023 ജൂണ്‍ 04 മുതല്‍ ജൂണ്‍ 10 വരെതുലാംചിത്തിര നക്ഷത്രത്തിന്റെ അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും വരുന്ന തുലാക്കൂറിലെ നാളുകാര്‍ക്ക് ഗജകേസരിയോഗം ഉച്ചത്തില്‍ നില്‍ക്കുന്നു. കരിയറില്‍ ഉന്നതിയും അതിലൂടെ സ്ഥാനമാനങ്ങളും കീര്‍ത്തിയും വന്നുഭവിക്കും. സംരംഭങ്ങളിലും വ്യപാരങ്ങളിലും പ്രതീക്ഷിച്ചതിലും ഏറേ ലാഭം ഉണ്ടാകും. കര്‍മ്മരംഗത്ത് തൃപ്തികരമായിട്ടായിരിക്കും കാര്യങ്ങള്‍ നടക്കുക.ജീവിതത്തില്‍ പല ഗുണഫലങ്ങളും അനുഭവിക്കാന്‍ കഴിയുന്ന സമയമമാണ്. കുടുംബത്തില്‍ എല്ലാ ആനന്ദവും ഉണ്ടാകും. സമാധാനവും സംതൃപ്തിയും ആവോളം ഉണ്ടാകും. സാമ്പത്തികമായ എല്ലാ ഐശ്വര്യങ്ങളും നേടാന്‍ കഴിയും.ജൂണ്‍ മാസത്തില്‍ ഈ മൂന്ന് രാശിക്കാര്‍ക്ക് ഭദ്ര മഹാപുരുഷ രാജയോഗം പ്രദാനമാകുംDisclaimer:ഈ പേജില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം സമയം മലയാളം ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
Source link