CINEMA

മക്കൾക്കൊപ്പം റീൽസുമായി മനോജ് കെ ജയൻ; വൈറൽ വിഡിയോ


ശിശുദിനത്തിൽ മക്കൾക്കൊപ്പമുള്ള റീൽസ് പങ്കുവച്ച് നടൻ മനോജ് കെ ജയൻ. കുഞ്ഞാറ്റ, ആശയുടെ മകൾ, മനോജിന്റെയും ആശയുടെയും മകൻ എന്നിവരാണ് മനോജിനൊപ്പമുള്ളത്. മൂന്നു മക്കളെയും ഒരുപോലെ സ്നേഹിക്കുന്ന മനോജിനെ പ്രശംസിച്ച് നിരവധിപ്പേർ എത്തുകയുണ്ടായി.

ചിത്രത്തിൽ ഉള്ള മൂന്നു കുട്ടികളെക്കാൾ, മീശ വച്ച കുട്ടിയെയാണ് ഇഷ്ടം എന്നാണ് ആരാധകർ പറയുന്നത്. എല്ലാവരെയും ഒരുമിച്ചു കണ്ടതിന്റെ സന്തോഷവും ആരാധകർ മറച്ചുവയ്ക്കുന്നില്ല. ഭാര്യ ആശ എവിടെയെന്ന് ചോദിക്കുന്നവരുമുണ്ട്.

മക്കളുടെ പഠനവുമായി ബന്ധപ്പെട്ട് മനോജിന്റെ ഭാര്യ കഴിഞ്ഞ കുറച്ചുനാളായി വിദേശത്താണ് താമസം. ഷൂട്ടിങ് തിരക്ക് ഒഴിയുമ്പോൾ മനോജും ഇടയ്ക്ക് അവിടേക്കു യാത്ര നടത്തും. വിദേശത്തു പഠനം പൂർത്തിയാക്കിയ കുഞ്ഞാറ്റ അടുത്തിടെ ഉർവശിയെ കാണാൻ ചെന്നൈയിലെ വീട്ടിൽ എത്തിയിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായ മനോജ് കെ. ജയൻ ഭാര്യ ആശയ്ക്കും മക്കൾക്കും ഒപ്പമുള്ള രസകരമായ വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ധ്യാൻ ശ്രീനിവാസൻ നായകനായെത്തിയ ജയിലറിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്.


Source link

Related Articles

Back to top button