LATEST NEWS

കോട്ടയത്ത് കെഎസ്ആർടിസി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചു തകർത്ത സംഭവം: യുവതി അറസ്റ്റിൽ


കോട്ടയം∙ കോടിമതയിൽ നാലുവരിപാതയിൽ വച്ച് കെഎസ്ആർടിസി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത കേസിൽ യുവതി അറസ്റ്റിൽ. പൊൻകുന്നം സ്വദേശി സുലു(26)വിനെ ചൊവ്വാഴ്ച വൈകിട്ടാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. 
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കെഎസ്ആർടിസി ബസ് ഓവർടേക്ക് ചെയ്തപ്പോൾ അമ്മയും മകളും സഞ്ചരിച്ചിരുന്ന കാറിന്റെ മിററിൽ തട്ടിയിരുന്നു. ഇതിനു പിന്നാലെ ഉണ്ടായ തർക്കത്തെ തുടർന്നാണ് കാറിന്റെ ലിവർ ഉപയോഗിച്ച് ബസിന്റെ ഹെഡ് ലൈറ്റ് ഇവർ അടിച്ചു തകർത്തത്. തുടർന്ന് ഇരുവരും കാറിൽ കയറി രക്ഷപ്പെട്ടു.

തുടർന്ന് സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവതി പൊലീസ് സ്റ്റേഷനിൽ ഹാജരായത്. അമ്മ ഒളിവിലാണെന്നാണ് വിവരം. ബുധനാഴ്ച രാവിലെ ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.


Source link

Related Articles

Back to top button