CINEMA

‘ദ് ഡോണർ’; രണ്ടാമത്തെ ചിത്രവുമായി ഓൾഗ പ്രൊഡക്‌ഷൻസ്

ഓൾഗ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം ‘ദ് ഡോണർ’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ പ്രകാശനം ചെയ്തു. മമ്മൂട്ടി അഥിതിയായി എത്തിയ ‘ഡാൻസ് പാർട്ടി’യുടെ ഓഡിയോ ലോഞ്ച് ചടങ്ങിൽ വച്ചായിരുന്നു പ്രകാശനം.
ഡാൻസ് പാർട്ടിക്കു ശേഷം ഓൾഗ പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രമാണിത്. മിഥുൻ മാനുവൽ, വിനയൻ എന്നിവരുടെ സംവിധാന സഹായി ആയിരുന്ന അമൽ സി ബേബിയുടെ ആദ്യ ചിത്രമാണിത്. 

സ്വാതന്ത്ര്യം അർദ്ധരാത്രിയുടെ തിരക്കഥ ഒരുക്കിയ ദിലീപ് കുര്യൻ ആണ് ദ് ഡോൺറിന്റെ രചന.

English Summary:
The Donor Movie First Look


Source link

Related Articles

Back to top button