ബാങ്കിംഗ് ഇടപാടുകളില്‍ മാനവശേഷി പ്രധാനം: ശ്യാം ശ്രീനിവാസന്

കൊച്ചി: പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നത് സാമ്പത്തിക വളര്‍ച്ചയെ തടസപ്പെടുത്തിക്കൊണ്ടായിരിക്കരുതെന്ന് ഫെഡറല്‍ ബാങ്ക് എംഡിയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശ്യാം ശ്രീനിവാസന് . പണപ്പെരുപ്പം രാജ്യാന്തര തലത്തില്‍ വലിയ വെല്ലുവിളയാണ് ഉയര്‍ത്തുന്നത്. എന്നാല്‍ ഇന്ത്യക്ക് ഇതിനെ നല്ലരീതിയില്‍ കൈകാര്യം ചെയ്യാനായതായും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്യാം ശ്രീനിവാസന്. ബാങ്കിംഗ് ഇടപാടുകളില്‍ മാനവ ശേഷി ഒഴിച്ചുകൂടാനാകാത്ത ഘടകമാണ്. അതുകൊണ്ടുതന്നെ ഇടപാടുകള്‍ ഉള്‍പ്പെടെ ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുമ്പോഴും മനുഷ്യ സമ്പത്തിനെ മാറ്റിനിര്‍ത്താനാവില്ല.
കോവിഡിന് ശേഷവും ഇന്ത്യന്‍ സമ്പദ്ഘടനയും ബാങ്കിംഗ് മേഖലയും യാതൊരു കോട്ടവും തട്ടാതെ മുന്നോട്ടു പോകുന്നുണ്ടെങ്കില്‍ അത് വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയതുകൊണ്ടാണ്. ബാങ്കിംഗ് മേഖലയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ പോലെ ഇടപാടുകാര്‍ക്കും മാറ്റങ്ങളുണ്ട്. ഇത്തരം കാര്യങ്ങള്‍ ഉള്‍ക്കൊണ്ടാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Source link