പടം വിനായകൻ കൊണ്ടുപോയി: ലിങ്കുസാമിയുടെ റിവ്യു

ധ്രുവനച്ചത്തിരം ഫൈനൽ എഡിറ്റ് കണ്ട ശേഷമുള്ള സംവിധായകൻ ലിങ്കുസാമിയുടെ പ്രതികരണമാണ് തമിഴകത്ത് ചർച്ചയാകുന്നത്. ചിത്രം അതിഗംഭീരമെന്നാണ് ലിങ്കുസാമി പറയുന്നത്. എല്ലാ രീതിയിലും മികച്ചതായി ഒരുക്കിയ സിനിമയിൽ വിക്രം കൂൾ ആണെന്നും തന്റെ പെർഫോമൻസ് കൊണ്ട് വിനായകൻ സിനിമ തന്റേതാക്കി മാറ്റിയെന്നും ലിങ്കുസാമി പറഞ്ഞു.

‘‘ധ്രുവനച്ചത്തിരത്തിന്റെ ഫൈനൽ കട്ട് മുംബൈയിൽ കാണാനിടയായി. വളരെ ഗംഭീരമായിരിക്കുന്നു. ഗൗതം മേനോനും ആശംകൾ. ഹാരിസ് ജയരാജിനൊപ്പം ചേർന്ന് മറ്റൊരു രത്നം കൂടി തന്നു. മികച്ച റിലീസിനും ഇതിലും വലിയ വിജയത്തിനും ആശംസകൾ.’’–ലിങ്കുസാമി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

നവംബർ 24നാണ് സിനിമയുടെ റിലീസ് പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ പ്രമോഷനോ മറ്റുകാര്യങ്ങളോ ഒന്നും തുടങ്ങിയിരുന്നില്ല. ടിക്കറ്റ് ബുക്കിങും മാറ്റിവച്ചിരിക്കുകയാണ്. ഇനിയും ചിത്രം മാറ്റിവച്ചാൽ അത് സിനിമയെ വലിയ രീതിയില്‍ തന്നെ ബാധിച്ചേക്കാം.

ജയിലറി’ലെ വർമനു ശേഷം തമിഴകത്ത് മറ്റൊരു കരുത്തുറ്റ വില്ലനെ കൂടിയാകും ധ്രുവനച്ചത്തിരത്തിലൂടെ വിനായകന്‍ പ്രേക്ഷകർക്കു നൽകുക. രണ്ട് ഭാഗങ്ങളായാണ് ചിത്രം റിലീസിനെത്തുക. ‘ധ്രുവനച്ചത്തിരം: ചാപ്റ്റർ വൺ: യുദ്ധ കാണ്ഠം എന്നാണ് ആദ്യ ഭാഗത്തിന്റെ പേര്.

സ്പൈ ത്രില്ലറായ ധ്രുവനച്ചത്തിരം 2016ലാണ് ആരംഭിക്കുന്നത്. ഗൗതം മേനോന്റെ സാമ്പത്തിക പ്രശ്നം മൂലം 2018 മുതല്‍ ചിത്രത്തിന്റെ ജോലികള്‍ നിര്‍ത്തി വെയ്ക്കുകയും പിന്നീട് തുടങ്ങുകയും ചെയ്യുകയായിരുന്നു. ഏഴ് വർഷങ്ങൾക്കു ശേഷമാണ് ചിത്രം ഇപ്പോൾ റിലീസിനെത്തുന്നത്.
ചിത്രത്തില്‍ രഹസ്യ അന്വേഷണ ഏജന്റായ ജോണ്‍ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. സംഗീതം ഹാരിസ് ജയരാജ്. എഡിറ്റിങ് ആന്റണി. വിക്രമിന് പുറമെ ഐശ്വര്യ രാജേഷ്, ഋതു വര്‍മ, സിമ്രാന്‍, ആര്‍ പാര്‍ത്ഥിപന്‍, വിനായകന്‍, രാധിക ശരത്ത് കുമാര്‍, ദിവ്യദര്‍ശിനി, മുന്ന, സതീഷ് കൃഷ്ണന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

English Summary:
Lingusamy reviews Dhruva Natchathiram: ‘Vikram was so cool and Vinayakan stole everything’


Source link
Exit mobile version