‘കുഞ്ഞുങ്ങളുടെ ജീവനായി കഠിനയത്‌നത്തിലാണ്, വൈകിയാൽ..’; ഇന്ധനവും വൈദ്യുതിയുംനിലച്ച് ഗാസയിലെ ആശുപത്രികൾ


ഗാസ: ഇസ്രയേൽ സൈന്യത്തിന്‍റെ ആക്രമണം തുടരുന്ന ഗാസയിൽ ഇന്ധനവും വൈദ്യുതിയും തീർന്നതിനേത്തുടർന്ന് ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചതായി റിപ്പോർട്ട്. വൈദ്യുതി വിതരണം നിലച്ചതിനെ തുടര്‍ന്ന് ഗാസയിലെ ആശുപത്രിയില്‍ ഇന്‍കുബേറ്ററില്‍ കഴിഞ്ഞിരുന്ന നവജാതശിശുവും അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഒരാളും മരിച്ചതായി പലസ്തീന്‍ ആരോഗ്യമന്ത്രാലയം വക്താവ് അഷ്‌റഫ് അല്‍-ഖിദ്ര അറിയിച്ചു. ആശുപത്രിയില്‍ വൈദ്യുതിയോ ഇന്റര്‍നെറ്റോ ഇല്ലെന്നും അറിയിച്ചു.ഇന്ധനം തീര്‍ന്നതിനാല്‍ ശസ്ത്രക്രിയകള്‍ മാറ്റിവെച്ചിരിക്കുകയാണ്. മരിച്ച നവജാതശിശു ഉള്‍പ്പെടെ 40 കുട്ടികളാണ് ഇന്‍കുബേറ്ററില്‍ ഉണ്ടായിരുന്നത്. ഇതില്‍ 39 കുഞ്ഞുങ്ങളുടെ ആരോഗ്യനില അപകടത്തിലാണെന്നും വക്താവ് പറഞ്ഞു. ആശുപത്രിയില്‍ ഇന്ധമെത്തിക്കാന്‍ വൈകുന്നപക്ഷം ബാക്കിയുള്ള കുഞ്ഞുങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.


Source link

Exit mobile version